ഇലക്ഷൻ മാമാങ്കം കഴിഞ്ഞു; അവിടെ കുംഭ മേള, ഇവിടെ തൃശൂർ പൂരം: വിമര്‍ശവുമായി ഡോ.ബിജു
|രാഷ്ട്രീയക്കാരും ഉത്സവപ്രേമികളുമാണ് യഥാര്‍ഥ വൈറസുകളാണെന്നും ബിജു ഫേസ്ബുക്കില്‍ കുറിച്ചു
കോവിഡ് കേസുകള്‍ കുത്തനെ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുംഭമേളയും തൃശൂര്‍ പൂരവും പോലുള്ളവ നടത്തുന്നതിനെതിരെ വിമര്‍ശവുമായി ഡോ.ബിജു. അവിടെ കുംഭമേള നടക്കുമ്പോള്‍ ഇവിടെ തൃശൂര്‍ പൂരമാണെന്നും രാഷ്ട്രീയക്കാരും ഉത്സവപ്രേമികളുമാണ് യഥാര്‍ഥ വൈറസുകളാണെന്നും ബിജു ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമേ പൂരത്തിന് പാസ് ലഭിക്കുകയുള്ളൂ. നേരത്തെ ഇക്കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. ഒരു ഡോസ് വാക്സിൻ എടുത്തവർ പൂരത്തിനെത്തുകയാണെങ്കിൽ ആർ.ടി.പി.സി.ആർ ടെസ്റ്റിൽ നെഗറ്റീവായ സർട്ടിഫിക്കറ്റ് വേണം. കോവിഡ് കൂടിയ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാൻ പറ്റുന്ന സാഹചര്യത്തിലേ ആളുകളെ അനുവദിക്കൂ.
ആയിരത്തിന് മുകളിൽ കോവിഡ് കേസുകളാണ് ജില്ലയിൽ ഇന്നലെ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19 .24 ശതമാനത്തിലെത്തി.
ബിജുവിന്‍റെ കുറിപ്പ്
ഇലക്ഷൻ മാമാങ്കം കഴിഞ്ഞു... ഇനി.... അവിടെ കുംഭ മേള... ഇവിടെ തൃശൂർ പൂരം....
എന്തു മനോഹരമായ നാട്.... ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യന്മാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളും ജീവിക്കുന്നത്.... ഇവരൊക്കെയാണ് യഥാർഥ വൈറസുകൾ...കൊറോണ വൈറസ് ഇവർക്ക് മുൻപിൽ തലകുനിക്കണം