കാനഡയിലെ ഫെസ്റ്റിവസ് ഫിലിം ഫെസ്റ്റിൽ മികച്ച ചിത്രമായി 'ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്സ്'
|'ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്സ്' മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങും
നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത 'ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്സ്' എന്ന ടൈം-ലൂപ്പ് ഹൊറർ ചിത്രം കാനഡയിലെ ഫെസ്റ്റിവസ് ഫിലിം ഫെസ്റ്റിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് നേടി. ഇതിനകം തന്നെ ഹോളിവുഡ് ഗോൾഡ് അവാർഡ്സിൽ മികച്ച പരീക്ഷണ ചിത്രത്തിനും ഐഡിയൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുമുള്ള അവാർഡ് നേടിയ ചിത്രം റീലിസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്‌ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യയും നിർമൽ ബേബിയും കൂടി നിർമ്മിച്ച ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങും. ജെഫിൻ ജോസഫ്, വരുൺ രവീന്ദ്രൻ, ആര്യ കൃഷ്ണൻ, നിബിൻ സ്റ്റാനി, ശ്യാം സലാഷ്, ലാസ്യ ബാലകൃഷ്ണൻ എന്നിവരാണ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഡിറ്റിംഗും സൗണ്ട് ഡിസൈനിങ്ങും സംവിധായകൻ തന്നെയാണ് നിർവഹിക്കുന്നത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെഫിൻ ജോസഫ്. ഛായാഗ്രഹണം: മിഥുൻ ഇരവിൽ. സെക്കൻഡ് യൂണിറ്റ് ക്യാമറ: ഷോബിൻ ഫ്രാൻസിസ്. സംഗീതം: ഫസൽ ഖായിസ്. ലൈൻ പ്രൊഡ്യൂസർ: ബ്രയൻ ജൂലിയസ് റോയ്. മേക്കപ്പ്-ആർട്ട്: രഞ്ജിത്ത് എ. അസോസിയേറ്റ് ഡയറക്ടർസ്: അരുൺ കുമാർ പനയാൽ, ശരൺ കുമാർ ബാരെ. ചീഫ് അസ്സോസിയേറ്റ് ക്യാമറ: സിദ്ധാർഥ് പെരിയടത്ത്. സ്റ്റിൽസ്: എം. ഇ. ഫോട്ടോഗ്രാഫി. സോഷ്യൽ മീഡിയ പ്രൊമോഷൻ: ഇൻഫോടെയ്ൻമെന്റ് റീൽസ്.
'Dreadful Chapters' wins Best Film at Canada's Festivus Film Fest