Entertainment
ഞങ്ങളെന്താകാന്‍ ആഗ്രഹിക്കുന്നോ, അതാണ് നിങ്ങള്‍ മമ്മൂട്ടിക്ക് ഡി.ക്യുവിന്‍റെ വിവാഹവാര്‍ഷിക ആശംസ
Entertainment

"ഞങ്ങളെന്താകാന്‍ ആഗ്രഹിക്കുന്നോ, അതാണ് നിങ്ങള്‍" മമ്മൂട്ടിക്ക് ഡി.ക്യുവിന്‍റെ വിവാഹവാര്‍ഷിക ആശംസ

Web Desk
|
7 May 2021 8:55 AM GMT

ദുല്‍ഖറിന് പുറമെ, നിരവധി സിനിമാ സുഹൃത്തുക്കളാണ് മമ്മൂട്ടിക്കും ഭാര്യക്കും ആശംസയുമായി എത്തിയത്.

വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന പ്രിയതാരം മമ്മൂട്ടിയുടെയും ഭാര്യ സുല്‍ഫത്തിനും വിവിധ കോണുകളില്‍ നിന്നും ആശംസാപ്രവാഹമായിരുന്നു ദിവസം മുഴുവന്‍. പൊന്നോമന പുത്രന് പിന്നെങ്ങനെ ആശംസ കിടിലനാക്കാതിരിക്കാനാവും ? ഒടുവില്‍ ഉമ്മയ്ക്കും ഉപ്പയക്കും വിവാഹവാര്‍ഷിക ആശംസയുമായി ഡി.ക്യുവും എത്തി. ഭാവിയില്‍ ഞങ്ങള്‍ എന്താവണമെന്നാണോ ആഗ്രഹിക്കുന്നത്, അതാണ് നിങ്ങളിപ്പോളെന്ന് ദുല്‍ഖര്‍ കുറിച്ചു.

Happy anniversary Umma and Pa ! This picture looks like it could be from last year ! You both are what we all strive to...

Posted by Dulquer Salmaan on Thursday, May 6, 2021

ഉമ്മക്കും ഉപാക്കും വിവാഹവാര്‍ഷിക ആശംസകള്‍. കഴിഞ്ഞ വര്‍ഷം എടുത്ത ചിത്രം പോലുണ്ട് ഇത്, ഞങ്ങള്‍ എന്താവണമെന്ന് ആഗ്രഹിക്കുന്നോ, അതാണ് നിങ്ങളിപ്പോളെന്ന് ഡി.ക്യു ഫേസ്ബുക്കില്‍ കുറിച്ചു. ടോവിനോ തോമസ്, സുപ്രിയ മേനോല്‍, സൗബിന്‍ ഷാഹിര്‍ എന്നിങ്ങനെ നിരവധി പേര്‍ ആശംസകളുമായി കമന്റ് ബോക്‌സിലെത്തി. ദുല്‍ഖറിന് പുറമെ, നിരവധി സിനിമാ സുഹൃത്തുക്കളാണ് മമ്മൂട്ടിക്കും ഭാര്യക്കും ആശംസയുമായി എത്തിയത്.

Similar Posts