മൂന്ന് ദിവസത്തിൽ 30 കോടിയുടെ നേട്ടവുമായി 'ഈഗിള്‍'
|ചിത്രത്തിൽ മലയാളിയായ അനുപമ പരമേശ്വരനും വേഷമിടുന്നുണ്ട്
കാർത്തിക് ഘട്ടംനേനിയുടെ സംവിധാനത്തിൽ രവി തേജ , കാവ്യ ഥാപ്പർ, നവദീപ്, അനുപമ പരമേശ്വരൻ എന്നിവർ അഭിനയിച്ച ഈഗിൾ കഴിഞ്ഞ വെള്ളിയാഴ്ച (ഫെബ്രുവരി 9)യാണ് തിയറ്ററുകളിൽ എത്തുന്നത്. മികച്ച പ്രതികരണം നേടിയ സിനിമ മൂന്ന് ദിവസം കൊണ്ട് ലോകമെമ്പാടും 30 കോടി രൂപയാണ് നേടിയത്.
ട്രേഡ് അനലിസ്റ്റായ രമേഷ് ബാല തന്‍റെ എക്‌സിൽ പങ്കുവെക്കുന്ന കണക്കുകള്‍ അനുസരിച്ച് ഈഗിൾ റിലീസ് ചെയ്ത് 3 ദിവസത്തിനുള്ളിൽ ലോകമെമ്പാടും 30 കോടിയോളം നേടിക്കഴിഞ്ഞു. ചിത്രം ലോകമെമ്പാടും റിലീസ് ചെയ്ത് ആദ്യദിനത്തിൽ 11.90 കോടിയും രണ്ടാം ദിവസം 9 കോടിയുമാണ് നേടിയത്.
ചിത്രത്തിന്‍റെ വിജയാഘോഷത്തിന്‍റെ ഭാഗമായി ഈഗിൾ ടീം ഞായറാഴ്ച മാധ്യമങ്ങളെ കണ്ടിരുന്നു. ശ്രീനിവാസ് അവസരള, വിനയ് റായ് , മധുബാല, പ്രണീത പട്‌നായിക്, അജയ് ഘോഷ്, ശ്രീനിവാസ് റെഡ്ഡി എന്നിവരാണ് ഈഗിളിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദും വിവേക് കുച്ചിഭോട്ലയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദവ്‌സന്ദാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിൽ പരുത്തി കർഷകനായി അനധികൃത ആയുധ വ്യാപാരം ഇല്ലാതാക്കാൻ ശ്രമിക്കുന്ന ദുരൂഹത നിറഞ്ഞ കഥാപാത്രമായാണ് രവി തേജ അഭിനയിക്കുന്നത്. രവി തേജയുടെ പ്രണയിനിയായി കാവ്യയും അയാളുടെ ഭൂതകാലത്തെക്കുറിച്ച് അന്വേഷിക്കുന്ന ഒരു പത്രപ്രവർത്തകയുടെ വേഷമാണ് അനുപമ ചെയ്യുന്നത്.