കന്യേ വെസ്റ്റിനെ കോടിശ്വരനാക്കാനൊരുങ്ങി ആരാധകർ
|വംശീയ പരാമർശങ്ങളെ തുടർന്ന് അഡിഡാസ്, ബലെൻസിയാഗ, ഗ്യാപ്പ് എന്നി കമ്പനികള്‍ കെയ്‌നി വെസ്റ്റിനുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചിരുന്നു
കന്യേ വെസ്റ്റിനെ കോടിശ്വരനാക്കാൻ ഗോ ഫണ്ട് മീ ക്യാമ്പയിനുമായി ആരാധകർ. വംശീയ പരാമർശങ്ങളെ തുടർന്ന് അഡിഡാസ്, ബലെൻസിയാഗ, ഗ്യാപ്പ് എന്നി കമ്പനികള്‍ കെയ്‌നി വെസ്റ്റിനുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചിരുന്നു. ഒരു വർഷം മുമ്പ് നിയമപരമായി യേ എന്ന് വെസ്റ്റ് പേരുമാറ്റിയിരുന്നു. തൻറെ പേരിലുള്ള വിവാദങ്ങളുടെ ഫലമായി ഒരു ദിവസം 2 ബില്യൺ ഡോളർ നഷ്ടപ്പെട്ടതായി കഴിഞ്ഞ ആഴ്ച യേ പ്രഖ്യാപിച്ചിരുന്നു.
യേയെ വീണ്ടും കോടീശ്വരനാക്കാൻ പ്രതിജ്ഞയെടുത്തിരിക്കുന്ന ആരാധകർ 1 ബില്യൺ ഡോളർ സമാഹരിക്കുന്നതിനായി ഗോ ഫണ്ട് മീ എന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ ഒരു പേജ് ആരംഭിച്ചിരുന്നു. അഞ്ച് ഡോളർ സമ്പാദിച്ച ഈ പേജ് നീക്കം ചെയ്തു. "ഹെൽപ്പ് കാൻയെ വെസ്റ്റ് ബീ എ ബില്യണയർ എഗെയ്ൻ" എന്ന തലക്കെട്ടിലുള്ള മറ്റൊരു പേജ് ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പണമൊന്നും സ്വരൂപിച്ചിട്ടില്ല.ഇതിനു മുൻപ് 2026 ലും യേയെ സഹായിക്കാൻ ആരാധകർ 50000 ഡോളറോളം സമാഹരിച്ചിരുന്നു.