Entertainment
സി കാറ്റഗറി ജില്ലകളിലെ സിനിമാ പ്രദര്‍ശനം: ഹ‍രജി തിങ്കളാഴ്ചത്തേക്ക് മാറ്റി
Entertainment

സി കാറ്റഗറി ജില്ലകളിലെ സിനിമാ പ്രദര്‍ശനം: ഹ‍രജി തിങ്കളാഴ്ചത്തേക്ക് മാറ്റി

ijas
|
4 Feb 2022 6:53 AM GMT

തിയേറ്ററുകൾ തുറന്നു നൽകാനാകില്ലെന്നും അത് രോഗവ്യാപനം കൂട്ടുമെന്നും സംസ്ഥാന സർക്കാർ നേരത്തെ സത്യവാങ്മൂലം നൽകിയിരുന്നു

കോവിഡ് വ്യാപനത്തെത്തുടർന്ന് സി കാറ്റഗറി ജില്ലകളിൽ സിനിമാ തിയേറ്ററുകൾ അടച്ചിടാനുളള സർക്കാർ തീരുമാനം ചോദ്യം ചെയ്തുളള ഹ‍രജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. നിലവിലെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ സര്‍ക്കാര്‍ യോഗം ചേരുന്നുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതിനാല്‍ സര്‍ക്കാര്‍ തീരുമാനം അറിഞ്ഞ ശേഷം ഹരജി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെ ആദ്യ കേസായി പരിഗണിക്കാന്‍ മാറ്റിയത്.

തിയേറ്ററുകൾ തുറന്നു നൽകാനാകില്ലെന്നും അത് രോഗവ്യാപനം കൂട്ടുമെന്നും സംസ്ഥാന സർക്കാർ നേരത്തെ സത്യവാങ്മൂലം നൽകിയിരുന്നു. അടച്ചിട്ട എ.സി ഹാളിനുള്ളില്‍ രണ്ടുമണിക്കൂറിലധികം തുടര്‍ച്ചയായി ഇരിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ അപകടകരമാണെന്നാണ് അറിയിച്ചിരിക്കുന്നത്. അതെ സമയം മാളുകൾക്കടക്കം ഇളവ് നൽകിയ ശേഷം തിയേറ്ററുകൾ അടച്ചിട്ടത് വിവേചനപരമാണെന്നാണ് തിയറ്റര്‍ ഉടമകളുടെ നിലപാട്. ഞായറാഴ്ചകളില്‍ സിനിമാ തിയറ്ററുകള്‍ അടച്ചിടണമെന്ന ഉത്തരവാണ് ഫിയോക് ഹരജിയില്‍ ചോദ്യം ചെയ്യുന്നത്. പകുതി സീറ്റുകളില്‍ തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് ഫിയോക്കിന്‍റെ പ്രധാന ആവശ്യം.

അതിനിടെ കോവിഡ് അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിൽ നിന്ന് ഒഴിവാക്കി. കൊല്ലം ജില്ലയെ സി കാറ്റഗറിയിൽ തന്നെ നിലനിര്‍ത്തും. കാസർകോട് ജില്ലയെ ഒരു കാറ്റഗറിയിലും ഉള്‍പ്പെടുത്തിയിട്ടില്ല. മലപ്പുറവും കോഴിക്കോടും എ കാറ്റഗറിയിലാണ്. മറ്റു പത്ത് ജില്ലകള്‍ ബി കാറ്റഗറിയില്‍ സ്ഥാനം പിടിച്ചു.

Summary: Film screenings in C category districts, petition postponed to Monday.

Similar Posts