Entertainment
19ാം നൂറ്റാണ്ടിന് ശേഷം മോഹന്‍ലാലിനൊപ്പമുള്ള മാസ് എന്‍റര്‍ടെയ്നര്‍: വിനയന്‍
Entertainment

19ാം നൂറ്റാണ്ടിന് ശേഷം മോഹന്‍ലാലിനൊപ്പമുള്ള മാസ് എന്‍റര്‍ടെയ്നര്‍: വിനയന്‍

Web Desk
|
19 July 2021 6:11 AM GMT

മോഹന്‍ലാല്‍ എന്നോടൊപ്പം സിനിമ ചെയ്യാമെന്ന് സമ്മതിച്ചു

19ാം നൂറ്റാണ്ടിന് ശേഷം മോഹന്‍ലാലിനെ നായകനാക്കിയുള്ള ചിത്രമായിരിക്കും തന്‍റെ അടുത്ത പ്രോജക്ടെന്ന് സംവിധായകന്‍ വിനയന്‍. ചിത്രം ഒരു മാസ് എന്‍റര്‍ടെയ്നറായിരിക്കുമെന്ന് വിനയന്‍ ടൈംസ് ഓഫ് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

'മോഹന്‍ലാല്‍ എന്നോടൊപ്പം സിനിമ ചെയ്യാമെന്ന് സമ്മതിച്ചു. എനിക്കും ലാലിനും ഇഷ്ടപ്പെടുന്ന ഒരു കഥയും ശൈലിയുമായി സിനിമ ചെയ്യാമെന്നാണ് പറഞ്ഞിരിക്കുന്നത്. സിനിമ ചെയ്യുന്നതിന് വേണ്ടി ഒരു ചെറിയ പടം എടുക്കാന്‍ എനിക്ക് താത്പര്യമില്ല. അതിനാല്‍ ഒരു മാസ് എന്റർടെയ്നർ തന്നെ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ബറോസിന് ശേഷം സിനിമ ചെയ്യാമെന്നാണ് ലാല്‍ പറഞ്ഞത്. '- വിനയൻ പറഞ്ഞു.

ചിത്രത്തിന്റെ കഥ ഇതുവരെ തീരുമാനിച്ചിട്ടില്ല. മോഹന്‍ലാലുമായി ചെയ്യുന്ന സിനിമയായതിനാല്‍ പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒന്നായിരിക്കണം. നിലവില്‍ രണ്ട് കഥകൾ മനസിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പുതിയ ചിത്രം പത്തൊൻപതാം നൂറ്റാണ്ടിനേക്കാളും വലിയ ചിത്രമായിരിക്കും ഇതെന്നും വിനയൻ കൂട്ടിച്ചേർത്തു.

Related Tags :
Similar Posts