Entertainment
ഇന്ത്യൻ സിനിമയിൽ ആദ്യമായി വിർച്വൽ പ്രൊഡക്ഷൻ; ജയസൂര്യയുടെ കത്തനാർ വരുന്നു
Entertainment

ഇന്ത്യൻ സിനിമയിൽ ആദ്യമായി വിർച്വൽ പ്രൊഡക്ഷൻ; ജയസൂര്യയുടെ 'കത്തനാർ' വരുന്നു

Web Desk
|
26 Sep 2021 9:37 AM GMT

അടുത്തിടെയിറങ്ങിയ 'ഹോം' സിനിമയുടെ സംവിധായകൻ റോജിൻ തോമസാണ് 'കത്തനാർ' സംവിധാനം ചെയ്യുന്നത്.

ഇന്ത്യൻ സിനിമാ ചരിത്രത്തിലാദ്യമായി വിർച്വൽ പ്രൊഡക്ഷൻ ഉപയോഗിച്ച് ചിത്രീകരിക്കുന്ന സിനിമ ഒരുങ്ങുന്നു. ജയസൂര്യ നായകനാകുന്ന 'കത്തനാർ' സിനിമയിലാണ് വിർച്വൽ പ്രൊഡക്ഷൻ ഉപയോഗിക്കുന്നത്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. ജയസൂര്യ തന്റെ ഫേയ്സ് ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ പ്രശസ്ത സിനിമകളിൽ ഉപയോഗിച്ച വിർച്വൽ പ്രൊഡക്ഷൻ രീതിയായിരിക്കും ഈ ചിത്രത്തിലും ഉപയോഗിക്കുക. അന്താരാഷ്ട്ര സിനിമകളിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ കത്തനാരിലൂടെ മലയാള സിനിമയിൽ കൊണ്ടുവരാൻ അവസരമുണ്ടായതിൽ തങ്ങൾ അതീവ കൃതാർത്ഥരാണെന്ന് ജയസൂര്യ ഫേയ്സ് ബുക്കിൽ കുറിച്ചു.

അടുത്തിടെയിറങ്ങിയ ഹോം സിനിമയുടെ സംവിധായകൻ റോജിൻ തോമസാണ് 'കത്തനാർ' സംവിധാനം ചെയ്യുന്നത്. ഏഴുഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ശ്രീ ഗോകുലം മൂവിസാണ്. ആർ. രാമനാഥാണ് രചന നിർവ്വഹിക്കുന്നത്. രാഹുൽ സുബ്ബ്രമണ്യനാണ് സിനിമയുടെ സംഗീത സംവിധായകൻ

ജയസൂര്യയുടെ ഫേയ്സ് ബുക്ക് പോസ്റ്റ് വായിക്കാം

''ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ വിദേശ സിനിമകളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയായ വിർച്യുൽ പ്രൊഡക്ഷൻ ഉപയോഗിച്ചുകൊണ്ട് ചിത്രീകരിക്കുന്ന 'കത്തനാർ' പ്രീപ്രൊഡകഷൻ ജോലികൾ ആരംഭിച്ചു. അന്താരാഷ്ട്ര സിനിമകളിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ കത്തനാരിലൂടെ മലയാള സിനിമയിൽ കൊണ്ടുവരാൻ അവസരമുണ്ടായതിൽ ഞങ്ങൾ അതീവ കൃതാർത്ഥരാണ്. പൂർണമായും നമ്മുടെ നാട്ടിലെ തന്നെ സാങ്കേതിക പ്രവർത്തകരെ അണിനിരത്തി ഒരുക്കുന്ന ഒരു അന്താരാഷ്ട്ര ചലച്ചിത്രമായിരിക്കും കത്തനാർ. ഏഴുഭാഷകളിൽ പുറത്തിറക്കുന്ന കത്തനാരിന്റെ പ്രീപ്രൊഡക്ഷനും പ്രിൻസിപ്പൽ ഫോട്ടോഗ്രാഫിയും ഒരു വർഷം കൊണ്ട് പൂർത്തിയാവും.''

Similar Posts