96ന് ശേഷം ഗൗരി കിഷനും ഗോവിന്ദ് വസന്തയും മലയാളത്തില്‍; 'ലിറ്റിൽ മിസ്സ് റാവുത്തർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
|മഹാനടി, അർജ്ജുൻ റെഡ്‌ഡി തുടങ്ങിയ ചിത്രങ്ങൾ തെലുങ്കാനയിൽ വിതരണം ചെയ്ത എസ് ഒറിജിനൽസിന്‍റെ ബാനറിൽ ശ്രുജൻ യരബോളുവാണ് നിർമാണം
96ന് ശേഷം ജനപ്രിയ സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയും നടി ഗൗരി കിഷനും ഒന്നിക്കുന്ന മലയാള ചിത്രം 'ലിറ്റിൽ മിസ്സ് റാവുത്തറിന്‍റെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സിനിമാ രംഗത്തെ നിരവധി പ്രമുഖരാണ് ചിത്രത്തിന് ആശംസകൾ നേർന്നുകൊണ്ട് പോസ്റ്റർ പങ്കുവെച്ചത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള 'ലിറ്റിൽ മിസ്സ് റാവുത്തർ' എന്ന പ്രണയ ചിത്രം നവാഗതനായ വിഷ്ണു ദേവാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ഷേർഷാ ഷെരീഫാണ്. മഹാനടി, അർജ്ജുൻ റെഡ്‌ഡി തുടങ്ങിയ ചിത്രങ്ങൾ തെലുങ്കാനയിൽ വിതരണം ചെയ്ത എസ് ഒറിജിനൽസിന്‍റെ ബാനറിൽ ശ്രുജൻ യരബോളുവാണ് നിർമാണം. സഹനിർമ്മാണം സുതിൻ സുഗതൻ. സിനിമയുടെ സംഗീത അവകാശങ്ങൾ വാങ്ങിയിരിക്കുന്നത് സംഗീത ആസ്വാദകർക്കിടയിൽ ജനപ്രിയ പേരായ വണ്ടർ വാൾ റെക്കോർഡ്‌സാണ്. വണ്ടർ വാൾ റെക്കോർഡ്സിന്‍റെ ആദ്യ സിനിമ സംരംഭമാണിത്.
ഗോവിന്ദ് വസന്തയുടെ സംഗീതത്തിന് അൻവർ അലിയും, ടിറ്റോ പി തങ്കച്ചനും ചേർന്നാണ് വരികൾ എഴുതുന്നത്. സംഗീത് പ്രതാപ് ചിത്രസംയോജനവും, ലൂക്ക് ജോസ് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. കലാസംവിധായകൻ മഹേഷ് ശ്രീധറും വസ്ത്രാലങ്കാരം തരുണ്യ വി.കെയുമാണ്. മേക്കപ്പ് ജയൻ പൂക്കുളം കൈകാര്യം ചെയ്യുമ്പോൾ ശാലു പേയാട്, നന്ദു, റിച്ചാർഡ് ആന്‍റണി എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ സ്റ്റിൽസ് ഒരുക്കുന്നത്. വിജയ് ജി.എസ് പ്രൊഡക്ഷൻ കൺട്രോളറും, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രവീൺ പ്രഭാരവും, സിജോ ആൻഡ്രൂ അസോസിയേറ്റ് ഡയറക്ടറുമാണ്.
വെഫ്‌ക്‌സ്മീഡിയ വി.എഫ്.എക്‌സും, കെസി സിദ്ധാർത്ഥൻ ശങ്കരൻ എ.എസ് സൗണ്ട് ഡിസൈനും, വിഷ്ണു സുജാത് ശബ്ദ മിശ്രണവും കൈകാര്യം ചെയ്യുന്നു. കളറിസ്റ്റ് ബിലാൽ റഷീദ്. പബ്ലിസിറ്റി ഡിസൈൻസ്-യെല്ലോ ടൂത്ത്. അജിത് തോമസ് മേക്കിംഗ് വീഡിയോ കൈകാര്യം ചെയ്യുന്നു. ലിറിക്കൽ വീഡിയോസിന് പിന്നിൽ അർഫാൻ നുജൂമാണ്. സ്റ്റോറീസ് സോഷ്യലിന്‍റെ ബാനറിൽ സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നത്.