Entertainment
താരദമ്പതികള്‍; ഗൗതം കാര്‍ത്തികും മഞ്ജിമ മോഹനും വിവാഹിതരായി
Entertainment

താരദമ്പതികള്‍; ഗൗതം കാര്‍ത്തികും മഞ്ജിമ മോഹനും വിവാഹിതരായി

Web Desk
|
28 Nov 2022 6:16 AM GMT

ഗൗതമിന്‍റെയും മഞ്ജിമയുടെയും പ്രീ-വെഡ്ഡിംഗ് ഷൂട്ടിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു

ചെന്നൈ: ചലച്ചിത്ര താരങ്ങളായ ഗൗതം കാര്‍ത്തികും മഞ്ജിമ മോഹനും വിവാഹിതരായി. ചെന്നൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പരമ്പരാഗത വസ്ത്രങ്ങളിഞ്ഞ് വളരെ ലളിതമായിട്ടായിരുന്നു ഇരുവരും വിവാഹത്തിനെത്തിയത്. സ്വകാര്യ ചടങ്ങായതിനാല്‍ വിവാഹ സത്ക്കാരം ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഗൗതമിന്‍റെയും മഞ്ജിമയുടെയും പ്രീ-വെഡ്ഡിംഗ് ഷൂട്ടിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. 2021 മുതല്‍ ഇവരുടെ വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. 2019ല്‍ പുറത്തിറങ്ങിയ ദേവരാട്ടം എന്ന തമിഴ് ചിത്രത്തിന്‍റെ സെറ്റില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ഗൗതമും മഞ്ജിമയും ആയിരുന്നു നായികാനായകന്‍മാര്‍. കഴിഞ്ഞ ഒക്ടോബര്‍ 31നാണ് പ്രണയത്തിലാണെന്ന് ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.

View this post on Instagram

A post shared by Manjima Mohan (@manjimamohan)

ഛായാഗ്രാഹകൻ വിപിൻ മോഹന്‍റെയും കലാമണ്ഡലം ഗിരിജയുടേയും മകളാണ് മഞ്ജിമ. 1997-ല്‍ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് മഞ്ജിമ സിനിമയിലെത്തുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മധുര നൊമ്പരക്കാറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. ഒരു വടക്കന്‍ സെല്‍ഫിയിലൂടെയാണ് നായികയാകുന്നത്. തമിഴ്,തെലുങ്ക് ഭാഷകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്.

തമിഴ് നടന്‍ കാര്‍ത്തികിന്‍റെയും നടി രാഗിണിയുടെയും മകനാണ് ഗൗതം കാര്‍ത്തിക്. 2013ല്‍ പുറത്തിറങ്ങിയ കടല്‍ എന്ന ചിത്രത്തിലൂടെയാണ് ഗൗതം സിനിമയിലെത്തുന്നത്.

View this post on Instagram

A post shared by Manjima Mohan (@manjimamohan)

Similar Posts