Entertainment
Gokul Suresh, Suresh Gopi, latest malayalam news, ഗോകുൽ സുരേഷ്, സുരേഷ് ഗോപി. ഏറ്റവും പുതിയ മലയാളം വാർത്ത
Entertainment

'ഒരുപാട് പേർ പുലഭ്യം പറയുമ്പോള്‍ ഒരു മകന് ഉണ്ടാകുന്ന വിഷമമാണ് ഗോകുൽ പ്രകടിപ്പിച്ചത്'; സുരേഷ് ഗോപി

Web Desk
|
20 Oct 2023 3:46 PM GMT

ഭാര്യക്കും ഇതേ അഭിപ്രായമാണെന്നും എന്നാൽ ഇരുവരും തന്നോട് ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു

സുരേഷ് ഗോപിയെന്ന രാഷ്ട്രീയക്കാരനെ സമൂഹം അർഹിക്കുന്നില്ലെന്ന ഗോകുൽ സുരേഷിന്‍റെ പ്രസ്താവനയിൽ പ്രതികരണവുമായി സുരേഷ് ഗോപി. ഒരുപാട് പേർ പുലഭ്യം പറയുമ്പോള്‍ ഒരു മകന് ഉണ്ടാകുന്ന വിഷമം കൊണ്ടാണ് ഗോകുൽ പ്രതികരിച്ചതെന്നായിരുന്നു താരത്തിന്‍റെ പ്രതികരണം. തന്‍റെ ഭാര്യക്കും ഇതേ അഭിപ്രായമാണെന്നും എന്നാൽ ഇരുവരും തന്നോട് ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും താരം വ്യക്തമാക്കി. സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ ഗരുഡന്‍റെ വാർത്താ സമ്മേളനത്തിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.


നമ്മള്‍ എന്തായിരിക്കണമെന്ന് നമ്മളാണ് നിശ്ചയിക്കേണ്ടതെന്നും അതിൽ തെറ്റൊന്നുമില്ലെന്ന് നമുക്ക് ബോധ്യമുണ്ടെങ്കിൽ അതേ പാതയിൽ സഞ്ചരിക്കണമെന്നും അതാണ് താൻ ചെയ്യുന്നതെന്നും താരം പറഞ്ഞു.



കിങ് ഓഫ് കൊത്തയിലെ ഗോകുലിന്‍റെ അഭിനയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താൻ സിനിമ കണ്ടിട്ടില്ലെന്നായിരുന്നു പ്രതികരണം. എന്നാൽ സിനിമ കണ്ട നിരവധിപേർ ഗോകുലിനെ അഭിനന്ദിച്ച് തന്നോട് സംസാരിച്ചിരുന്നെന്നും താരം പറഞ്ഞു.



Similar Posts