Entertainment
മലയാളത്തിന്‍റെ ആദ്യ നായിക പി.കെ റോസിക്ക് ആദരമര്‍പ്പിച്ച് ഗൂഗിളിന്‍റെ ഡൂഡില്‍
Entertainment

മലയാളത്തിന്‍റെ ആദ്യ നായിക പി.കെ റോസിക്ക് ആദരമര്‍പ്പിച്ച് ഗൂഗിളിന്‍റെ ഡൂഡില്‍

Web Desk
|
10 Feb 2023 6:34 AM GMT

പ്രത്യേക ദിവസങ്ങളേയോ ആളുകളെയോ സംഭവങ്ങളേയോ ഓർക്കാൻ ഗൂഗിളിന്റെ ലോഗോയിൽ ഡൂഡില്‍ ചേര്‍ക്കാറുണ്ട്

മലയാളത്തിലെ ആദ്യ നായിക പി.കെ റോസിയുടെ 120ാം ജന്മദിനത്തിൽ ആദരമർപ്പിച്ച് ഗൂഗിൾ. തങ്ങളുടെ ഹോം പേജിലെ ഡൂഡിലില്‍ ഉൾപ്പെടുത്തിയാണ് ഗൂഗിൾ റോസിയുടെ ജന്മദിനം പ്രക്ഷകരെ അറിയിച്ചത്. പ്രത്യേക ദിവസങ്ങളേയോ ആളുകളെയോ സംഭവങ്ങളേയോ ഓർക്കാൻ ഗൂഗിളിന്റെ ലോഗോയിൽ ഡൂഡില്‍ ചേര്‍ക്കാറുണ്ട്. ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ പി.കെ റോസിയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ലഭിക്കുന്ന പുതിയ വിൻഡോയിലേക്കാണ് തുറക്കുന്നത്.




1903 ഫെബ്രുവരി 10ന് തിരുവനന്തപുരത്താണ് രാജമ്മ എന്ന പി.കെ റോസി ജനിച്ചത്. ഒരു ദളിത് ക്രിസ്ത്യൻ കുടുംബത്തിലായിരുന്നു റോസിയുടെ ജനനം. ദിവസക്കൂലിക്കാരായിരുന്നു റോസിയുടെ മാതാപിതാക്കൾ. ഇവരെ സഹായിക്കാനായി പുല്ല് മുറിക്കൽ പോല്ല് മുറിക്കൽ പോലുള്ള ജോലികളും റോസി ചെയ്തിരുന്നു.

ജെ.സി ഡാനിയൽ സംവിധാനം ചെയ്ത വിഗതകുമാരനിലാണ് റോസി നായികയായി എത്തിയത്. എന്നാൽ താന്റെ മുഖം സ്‌ക്രീനിൽ കാണാൻ റോസിക്കായില്ല. ജാതിവ്യവസ്ഥ ശക്തമായിരുന്ന അക്കാലത്ത് ഇതിന്റെ പേരിൽ കടുത്ത പീഡനങ്ങളാണ് മലയാളത്തിന്‍റെ ആദ്യ നായികക്ക് ഏൽക്കേണ്ടിവന്നത്. സവർണ ജാതിക്കാർ റോസിയുടെ വീട് ആക്രമിച്ച് തീ വെച്ചു. സ്ത്രീകൾകൾക്ക് സമൂഹത്തിന്റെ മുഖ്യധാരയിൽ പ്രവേശനം പോലും നിഷേധിച്ചിരുന്ന കാലത്താണ് സിനിമയിൽ റോസി സവർണ സ്ത്രീയായി വേഷമിട്ടത്.

സരോജിനി എന്ന നായർ സ്ത്രീയെയാണ് റോസി അവതരിപ്പിച്ചത്. ഇതാണ് മേൽ ജാതിക്കാരെ രോഷാകുലരാക്കിയത്. 2013 ൽ പൃഥ്വിരാജിനെ നായകനാക്കി കമൽ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെയാണ് റോസി മലയാളി പ്രക്ഷകർക്ക് കൂടുതൽ സുപരിചിതയായത്. പിന്നീട് മാധ്യമങ്ങൾ ഏറ്റെടുത്ത് ചർച്ച ചെയ്തതോടെയാണ് ആരും അറിയാതിരുന്ന റോസിയുടെ കഥ പ്രേക്ഷകർക്ക് കൂടുതൽ വ്യക്തമായി.





Similar Posts