നാദിർഷയുടെ സിനിമകൾ സർക്കാർ നിരോധിക്കണം; ആവശ്യവുമായി കത്തോലിക്ക കോൺഗ്രസ്
|നാദിർഷയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും കത്തോലിക്ക കോൺഗ്രസ്
സംവിധായകന്‍ നാദിർഷായുടെ സിനിമകൾ സർക്കാർ നിരോധിക്കണമെന്ന ആവശ്യവുമായി കത്തോലിക്ക കോൺഗ്രസ്. നാദിര്‍ഷ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ ഈശോ, ദിലീപ് നാകനായ 'കേശു ഈ വീടിന്‍റെ ഐശ്വര്യം എന്നീ പേരുകൾ ക്രൈസ്തവരെ അവഹേളിക്കുന്നതാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആരോപിച്ചു.
ഏതൊരു ക്രൈസ്തവനും അവന്‍ ജനിക്കുന്ന അന്നുമുതല്‍ മരിക്കുന്നതുവരെ ഈശോയെ ദൈവമായി കാണുന്നവരും ആരാധിക്കുന്നവരുമാണ്. സിനിമക്ക് ഇഷ്ടം പോലെ പേരിടാം. ആ പേരില്‍ സിനിമ ഇടുമ്പോള്‍ അതിനകത്തെ ഓരോ കാരണങ്ങളും നാളെകളില്‍ ചര്‍ച്ചയാകും. ഈശോയില്‍ അങ്ങനെ പറഞ്ഞു, ഈശോയില്‍ ഇങ്ങനെ കാണിച്ചിട്ടുണ്ടായിരുന്നു എന്നെല്ലാം പറയും. കേശു ഈ വീടിന്‍റെ ഐശ്വര്യം- ഈശോയിലെ 'ശ' എല്ലാം ഇതിലുണ്ട്. 'ഈ' മാറിയിട്ട് 'കേശു'. അതിനെ ഒരു ഹാസ്യരൂപത്തിലാക്കിയിട്ടുണ്ട്. ഈ രണ്ടു സിനിമകളും സര്‍ക്കാര്‍ നിരോധിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ക്രൈസ്തവരെ അവഹേളിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് നാമകരണമെന്ന് സംശയിക്കുന്നു. നാദിർഷയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. വിഷയത്തില്‍ ബുധനാഴ്ച്ച സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് അറിയിച്ചു.