Entertainment
 സിനിമ കാണാൻ ആളില്ലെങ്കിൽ തിയേറ്ററുകൾ നാടകങ്ങൾക്ക് വിട്ടുതരൂ- ഹരീഷ് പേരടി
Entertainment

' സിനിമ കാണാൻ ആളില്ലെങ്കിൽ തിയേറ്ററുകൾ നാടകങ്ങൾക്ക് വിട്ടുതരൂ'- ഹരീഷ് പേരടി

Web Desk
|
5 July 2022 4:26 PM GMT

'തലച്ചോറിലേക്കും ജീവിതത്തിലേക്കും ഒന്നും കൊണ്ടുപോകാനില്ലാത്ത ഈ റിയലസ്റ്റിക്ക് സിനിമാ ആവർത്തനങ്ങൾ കണ്ടു മടുത്ത പ്രേക്ഷകർക്ക് ഒരു സമാധാനമുണ്ടാവും

മലയാള സിനിമ കാണാൻ തിയേറ്ററിൽ ആളില്ലെങ്കിൽ ഒരു ദിവസമെങ്കിലും നാടക പ്രദർശനത്തിന് തിയേറ്ററുകൾ വിട്ടുകൊടുക്കണമെന്ന് നടൻ ഹരീഷ് പേരടി. ആഴ്ചയിൽ ഒരുദിവസം നിലവിലെ ടിക്കറ്റ് നിരക്കിൽ തന്നെ പരീക്ഷാണാർത്ഥം തിയേറ്റർ വിട്ടുനൽകാൻ ഉടമകളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ നടൻ.

മലയാളത്തിൽ ഇപ്പോൾ പുറത്തിറങ്ങുന്ന റിയലിസ്റ്റിക്ക് സിനിമകളേയും അദ്ദേഹം വിമർശിച്ചു-

' തലച്ചോറിലേക്കും ജീവിതത്തിലേക്കും ഒന്നും കൊണ്ടുപോകാനില്ലാത്ത ഈ റിയലസ്റ്റിക്ക് സിനിമാ ആവർത്തനങ്ങൾ കണ്ടു മടുത്ത പ്രേക്ഷകർക്ക് ഒരു സമാധാനമുണ്ടാവും'- എന്നാണ് ഹരീഷ് പറഞ്ഞത്. ഇത്തരത്തിൽ നാളെയായാലും പ്രദർശനത്തിന് നാടകക്കാർ റെഡിയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

സർക്കാറിനോട് ഇതൊക്കെ പറഞ്ഞ് മടുത്തതാണെന്നും ടിക്കറ്റ് എടുത്ത് ആളുകൾ നാടകം കാണാൻ തുടങ്ങിയാൽ നാടകക്കാരും നികുതിദായകരായി മാറുമെന്നും അങ്ങനെ വന്നാൽ സർക്കാരും കൂടെ വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരത്തിൽ പ്രദർശിപ്പിക്കാൻ കോഴിക്കോട്ടെ നാടകക്കാർ റഫീക്കിന്റെ സംവിധാനത്തിൽ ഒരുക്കിയ ശാന്തന്റെ ' ഭൂപടം മാറ്റിവരക്കുമ്പോൾ' എന്ന നാടകവും തയാറാണെന്നും ഹരീഷ് പേരടി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

മലയാള സിനിമകൾ തിയേറ്ററിൽ കാണാൻ ആളില്ല എന്ന വാർത്തകൾ പുറത്തു വന്നു കൊണ്ടിരിക്കുന്ന സ്ഥിതിക്ക് തിയേറ്റർ ഉടമകളോട് ഒരു ചോദ്യം ...ആഴ്ചയിൽ ഒരു ദിവസം പരീക്ഷണാർത്ഥം നിങ്ങളുടെ തിയേറ്റർ ഇപ്പോഴുള്ള അതേ നിരക്കിൽ നാടകങ്ങൾക്ക് വിട്ടുകൊടുക്കാൻ തയ്യാറുണ്ടോ...തലച്ചോറിലേക്കും ജീവിതത്തിലേക്കും ഒന്നും കൊണ്ടുപോകാനില്ലാത്ത ഈ റിയലസ്റ്റിക്ക് സിനിമാ ആവർത്തനങ്ങൾ കണ്ടു മടുത്ത പ്രേക്ഷകർക്ക് ഒരു സമാധാനമുണ്ടാവും...നാടകക്കാർ റെഡിയാണ്...നിങ്ങൾ റെഡിയാണോ..സർക്കാറിനോട് ഇതൊക്കെ പറഞ്ഞ് മടുത്തതാണ് ...ടിക്കറ്റ് എടുത്ത് ആളുകൾ നാടകം കാണാൻ തുടങ്ങിയാൽ നാടകക്കാരും നികുതിദായകരായി മാറും...ഏത് സർക്കാറും പിന്നാലെ വന്നോളും...അത് അപ്പോൾ ആലോചിക്കാം...ചലച്ചിത്ര അക്കാദമി ചെയർമാൻ പറഞ്ഞ കോഴിക്കോട്ടെ കൊളാബിയിൽ നിന്ന് തന്നെ തുടങ്ങാം...നാടകവും റെഡിയാണ്...ശാന്തന്റെ "ഭൂപടം മാറ്റി വരക്കുമ്പോൾ" റഫീക്കിന്റെ സംവിധാനത്തിൽ കോഴിക്കോട്ടെ നാടകക്കാർ ഈ വിപ്ലവം ഉത്ഘാടനം ചെയ്യും...ധൈര്യമുള്ള തിയേറ്റർ ഉടമകൾ മറുപടി തരിക ... നാളെയെങ്കിൽ നാളെ..ഞങ്ങൾ റെഡിയാണ്.


Similar Posts