ആ മാസ് എന്‍ട്രിക്ക് മോഹന്‍ലാലിന്‍റെ പ്രതിഫലം 8 കോടി? അപ്പോള്‍ രജനീകാന്തിന്‍റെയോ?
|ചിത്രം 500 കോടിയിലേക്ക് അടുക്കുമ്പോള്‍ താരങ്ങള്‍ വാങ്ങിയ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്
തിയറ്ററുകളില്‍ ആവേശത്തിര നിറച്ച് ജയിലര്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. നെല്‍സണ്‍ ദിലീപ് കുമാര്‍ എന്ന സംവിധായകന്‍റെ ശക്തമായ തിരിച്ചുവരവിന്‍റെ പ്രതിഫലനത്തിനൊപ്പം ഇടവേളക്കു ശേഷമുള്ള രജനീകാന്തിന്‍റെ മാസ് പെര്‍ഫോമന്‍സിനു കൂടിയാണ് ജയിലര്‍ സാക്ഷ്യം വഹിച്ചത്. ചിത്രം 500 കോടിയിലേക്ക് അടുക്കുമ്പോള്‍ താരങ്ങള്‍ വാങ്ങിയ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
രണ്ടു വര്‍ഷത്തിനു ശേഷം തലൈവര്‍ അഭിനയിച്ച ചിത്രമാണ് ജയിലര്‍. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന റിട്ടയേഡ് ജയിലറായി രജനി തകര്‍ത്താടിയതിന് 110 കോടിയാണ് താരം പ്രതിഫലമായി വാങ്ങിയത്. ആരാധകര്‍ ഇപ്പോഴും ആഘോഷമാക്കുന്ന കിടിലന്‍ എന്‍ട്രിക്കായ് മോഹന്‍ലാലിന്‍റെ പ്രതിഫലം എട്ടു കോടിയാണെന്നാണ് റിപ്പോര്‍ട്ട്. അതിഥി വേഷത്തിലെത്തിയ ശിവരാജ് കുമാറും ജാക്കി ഷറോഫും നാലു കോടി വീതം കൈപ്പറ്റി. തരംഗമായ കാവാല പാട്ടിലും ചുരുക്കം ചില സീനുകളിലും പ്രത്യക്ഷപ്പെട്ട തമന്നയുടെ പ്രതിഫലം മൂന്നു കോടിയാണ്.
യോഗി ബാബു 1 കോടിയും രമ്യ കൃഷ്ണന്‍ 80 ലക്ഷവുമാണ് ജയിലറിനു വേണ്ടി വാങ്ങിയത്. തെലുഗ് നടന്‍ സുനിലിന് 60 ലക്ഷവും പ്രതിഫലമായി ലഭിച്ചു. വില്ലനായി തകര്‍ത്താടിയ വിനായകന്‍റെ പ്രതിഫലം 35 ലക്ഷം ആണെന്നാണ് റിപ്പോര്‍ട്ട്. വസന്ത് രവിയും റെഡിൻ കിംഗ്സ്ലിയും യഥാക്രമം 30 ലക്ഷവും 25 ലക്ഷവും വാങ്ങി. ബീസ്റ്റിനു വേണ്ടി എട്ടു കോടി വാങ്ങിയ നെല്‍സണ്‍ ജയിലറിന്‍റെ കാര്യത്തില്‍ പ്രതിഫലം ഉയര്‍ത്തി. 10 കോടിയാണ് നെല്‍സണ്‍ വാങ്ങിയത്.
അതേസമയം ചിത്രം ഇതുവരെ ആഗോളതലത്തില്‍ 470 കോടി കലക്ഷന്‍ നേടി. തമിഴ് പതിപ്പ് ഇതുവരെ 186.05 കോടി രൂപയും തെലുഗ് പതിപ്പ് 46.99 കോടി രൂപയും കന്നഡ, ഹിന്ദി പതിപ്പുകൾ 1.9 കോടി രൂപ വീതവും നേടിയിട്ടുണ്ട്.
#Jailer WW Box Office
— Manobala Vijayabalan (@ManobalaV) August 18, 2023
Racing towards ₹5⃣0⃣0⃣ cr club.
Week 1 - ₹ 450.80 cr
Week 2
Day 1 - ₹ 19.37 cr
Total - ₹ 470.17 cr
||#Rajinikanth | #ShivarajKumar | #Mohanlal|| pic.twitter.com/QkKJsCUXfq