'ഞാന്‍ ദേശീയ മൂല്യങ്ങളുള്ള ബി.ജെ.പി അനുകൂലി'; സേവാഭാരതിയെ തള്ളിപറയില്ലെന്ന് ഉണ്ണി മുകുന്ദന്
|സേവാഭാരതി എന്ന പ്രസ്ഥാനത്തെ തള്ളിപറയാന്‍ കഴിയില്ലെന്ന് ഉണ്ണി മുകുന്ദന്
ഒരു പ്രത്യേക പോയിന്റില്‍ ദേശീയ മൂല്യങ്ങളുള്ള ബി.ജെ.പി അനുകൂലിയായാണ് തന്നെ കാണുന്നതെന്ന് നടന് ഉണ്ണി മുകുന്ദന്. രാജ്യത്തിനെതിരെ ഒരു രീതിയിലും സംസാരിക്കില്ലെന്നും ഇതൊക്കെയാണ് തന്റെ രാഷ്ട്രീയമെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു. മേപ്പടിയാന് സിനിമയിലെ രാഷ്ട്രീയ വിവാദങ്ങളിലാണ് ഉണ്ണി മുകുന്ദന് മറുപടി നല്‍കിയത്. മനോരമക്ക് നല്കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന് രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.
മേപ്പടിയാനില്‍ ബി.ജെ.പി അനുകൂല ഉള്ളടക്കമില്ലെന്നും എന്നാല്‍ സേവാഭാരതി എന്ന പ്രസ്ഥാനത്തെ തള്ളിപറയാന്‍ കഴിയില്ലെന്നും ഉണ്ണി മുകുന്ദന് വ്യക്തമാക്കി. സാമൂഹിക സേവന രംഗത്ത് സജീവമായ സേവാഭാരതി തന്നെ സംബന്ധിച്ച് സിനിമ ചിത്രീകരിക്കുന്ന സമയത്ത് സൗജന്യമായി ആംബുലന്‍സ് വാഗ്ദാനം ചെയ്തവരാണ്. ഒരു ആംബുലന്‍സ് എടുത്തിട്ട് അതില്‍ സേവാഭാരതി സ്റ്റിക്കര്‍ ഒട്ടിക്കുകയായിരുന്നില്ലെന്നും അങ്ങനെ ചെയ്യുകയാണെങ്കില്‍ അത് അജണ്ടയാണെന്നും ഉണ്ണി മുകുന്ദന് കൂട്ടിച്ചേര്‍ത്തു. ഒരു പ്രസ്ഥാനം അവരുടെ ഉല്‍പ്പന്നം തരികയാണെങ്കില്‍ ഉറപ്പായും അവര്‍ക്ക് താങ്ക്സ് കാര്‍ഡ് വെക്കും. ആ ആംബുലന്‍സ് ഓടിച്ചിട്ട് ഒരു രാഷ്ട്രീയ പ്രസ്താവന പറയാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉണ്ണി മുകുന്ദന്റെ വാക്കുകള്‍:
"സിനിമ കാണാത്തവര്‍ പറയുന്ന കാര്യങ്ങളാണ്. സിനിമ കണ്ടവര്‍വര്‍ക്ക് ഒരിക്കലും അത് പ്രോ ബിജെപി എന്ന ചിന്ത പോലും വരില്ല.അങ്ങനെത്തെ ഒരു എലമെന്റ് ആ സിനിമയിലില്ല. പക്ഷേ സേവാഭാരതി എന്ന പ്രസ്ഥാനത്തെ തള്ളിപറയാന്‍ പറ്റില്ല. കാരണം കേരളത്തില്‍ അങ്ങനെയൊരു പ്രസ്ഥാനമുണ്ട്, അവര്‍ സാമൂഹിക സേവന രംഗത്തുള്ളതാണ്....എന്നെ സംബന്ധിച്ച് സിനിമ ചിത്രീകരിക്കുന്ന സമയത്ത് എനിക്ക് ഫ്രീയായി ആംബുലന്‍സ് ഓഫര്‍ ചെയ്തത് അവരാണ്. അന്ന് കൊറോണ സമയത്ത് പ്രൈവറ്റ് ആംബുലന്‍സുകാര്‍ ആംബുലന്‍സ് തരാമെന്ന് പറഞ്ഞു. എന്തെങ്കിലും എമര്‍ജന്‍സി അല്ലെങ്കില്‍ കാഷ്വാലിറ്റി വന്നാല്‍, we will take away എന്ന് പറഞ്ഞു. അത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. കാരണം 10-12 ദിവസം എനിക്ക് ആ സ്ട്രെയിന്‍ എടുത്തിട്ട് അങ്ങനെ ഷൂട്ട് ചെയ്യാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. അപ്പോള്‍ ഒരു ആംബുലന്‍സ് എടുത്തിട്ട് അതില്‍ സേവാഭാരതി സ്റ്റിക്കര്‍ ഒട്ടിക്കുകയായിരുന്നില്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ അത് അജണ്ടയാണ്. ഇതൊരു പ്രസ്ഥാനം അവരുടെ പ്രൊഡക്ട് തരികയാണെങ്കില്‍ ഉറപ്പായും അവര്‍ക്ക് താങ്ക്സ് കാര്‍ഡ് വെക്കും. ആ വണ്ടി ഓടിച്ചിട്ട് ഒരു രാഷ്ട്രീയ പ്രസ്താവന പറയാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. അതിലൊരു പൊളിറ്റിക്സുണ്ടെന്ന് കണ്ടെത്തി ഹനുമാന് സ്വാമിയെ എന്തിന് പൂജിക്കുന്നു, കൊറോണ മാറ്റിതരുമോയെന്നൊക്കെ ചോദിച്ചാല്‍ , ഞാനത്തരം ചോദ്യങ്ങള്‍ പ്രോത്സാഹിപ്പിക്കാറ് പോലുമില്ല. എന്നെ സംബന്ധിച്ച് അങ്ങനെയൊന്നും ഒരാളോട് സംസാരിക്കാന്‍ പോലും പാടില്ല. അത് തെറ്റാണ്. എത്രയോ സിനിമകളില്‍ എത്രയോ പേര് ആംബുലന്‍സ് ശബരിമലയില്‍ പോകുന്നത്, എത്രയോ പേര് ഹജ്ജിന് പോകുന്നത് കാണിക്കുന്നുണ്ട്. ഇതൊന്നും വിവാദമാകുന്നില്ല, ഇതിലൊന്നും ചര്‍ച്ചകളില്ല. ഞാന്‍ ചുമ്മാ കറുപ്പും കറുപ്പും ഇട്ടതിന്റെ പേരില്‍.....it is a wrong space.എനിക്കൊരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് പറയാന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടാല്‍ പോരെ, എന്തിനാ ഒരു സിനിമയെടുക്കുന്നത്. പിന്നെ may be ഒരു പര്‍ട്ടിക്കുലര്‍ പോയിന്റില്‍ പ്രൊ ബി.ജി.പിയായാലും എന്റേത് നാഷണലിസ്റ്റ് വാല്യൂസാണ്. ഞാന്‍ രാജ്യത്തിനെതിരെ ഒരു രീതിയിലും സംസാരിക്കില്ല. ഇതൊക്കെയാണ് നമ്മുടെ പൊളിറ്റിക്സ്. പത്ത് മുപ്പത് വയസ്സൊക്കെ ആയാല്‍ എല്ലാവര്ക്കും ഒരു പൊളിറ്റിക്കല്‍ ഔട്ട് ലുക്കുണ്ടാകും."