Entertainment
SS Rajamouli, rrr 2, films for money, commercial movie

എസ്.എസ് രാജമൌലി

Entertainment

നിരൂപക പ്രശംസക്ക് വേണ്ടിയല്ല പണത്തിന് വേണ്ടിയാണ് ഞാന്‍ സിനിമ ചെയ്യുന്നത്: എസ്.എസ് രാജമൗലി

Web Desk
|
20 Jan 2023 5:31 AM GMT

''ആർ.ആർ.ആർ ഒരു വാണിജ്യ ചിത്രമണ്. എന്റെ സിനിമ വാണിജ്യപരമായി മികവുറ്റതാണെങ്കിൽ അതിൽ ഞാൻ സന്തുഷ്ടനാണ്. അവാർഡുകൾ അതിനെ വിപൂലീകരിക്കുക മാത്രമാണ് ചെയ്യുന്നത്''

ഹൈദരാബാദ്: 2022 ൽ പുറത്തിറങ്ങിയ വമ്പൻ ചിത്രമാണ് ആർ.ആർ.ആർ. എസ്.എസ് രാജമൗലിയുടെ സംവിധനത്തിൽ പുറത്തിറങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രത്തിൽ ജൂനിയർ എൻ.ടി.ആറും രാം ചരണുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2023 ഗോൾഡൺ ഗ്ലോബ്‌സ് പുരസ്‌കാരമുൾപ്പെടെ നിരവധി അവാർഡുകളാണ് ചിത്രത്തെ തേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകൻ എസ്.എസ് രാജമൗലി നടത്തിയ പരാമർശമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

നിരൂപക പ്രശംസക്ക് വേണ്ടിയല്ല, മറിച്ച് പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് താൻ സിനിമ ചെയ്യുന്നതെന്നായിരുന്നു രാജമൗലി പറഞ്ഞത്. ''പണത്തിന് വേണ്ടിയാണ് ഞാൻ സിനിമ ചെയ്യുന്നത്. പ്രേക്ഷകർക്ക് വേണ്ടിയാണ്. അല്ലാതെ നിരൂപക പ്രശംസക്ക് വേണ്ടിയല്ല. ആർ.ആർ.ആർ ഒരു വാണിജ്യ ചിത്രമണ്. എന്റെ സിനിമ വാണിജ്യപരമായി മികവുറ്റതാണെങ്കിൽ അതിൽ ഞാൻ സന്തുഷ്ടനാണ്. അവാർഡുകൾ അതിനെ വിപൂലീകരിക്കുക മാത്രമാണ് ചെയ്യുന്നത്. അതെ യൂണിറ്റ് മുഴുവൻ നടത്തിയ കഠിനാധ്വാനത്തിനുള്ളതാണ്''. രാജമൗലി പറഞ്ഞു.


ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആർ.ആർ.ആർ(രുധിരം, രൗദ്രം, രണം). 450 കോടിയിൽ ഒരുങ്ങിയ ചിത്രം റിലീസിന് മുന്നേ തന്നെ 325 കോടി രൂപ സ്വന്തമാക്കി ഞെട്ടിച്ചിരുന്നു. രാം ചരണും എൻ.ടി.ആറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തിൽ നിർണായക വേഷങ്ങളിൽ എത്തുകയും ചെയ്തു. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.


1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവർ. ജൂനിയർ എൻ.ടി.ആർ കൊമരം ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തിയത്. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിച്ചത്. ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കിയത്.

Similar Posts