Entertainment
ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്ന സിനിമ; ഐ കിൽഡ് ബാപ്പു പരിശോധിക്കാൻ ചീഫ് ജസ്റ്റിസുമാരുടെ പാനൽ
Entertainment

ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്ന സിനിമ; 'ഐ കിൽഡ് ബാപ്പു' പരിശോധിക്കാൻ ചീഫ് ജസ്റ്റിസുമാരുടെ പാനൽ

Web Desk
|
14 Oct 2023 9:53 AM GMT

സി​നി​മ ക​ണ്ട്​ ര​ണ്ടാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാനും കോടതി നിർദേശം നൽകി

മുംബൈ: ഒ.​ടി.​ടി​യി​ൽ പ്ര​ദ​ർ​ശനമാരംഭിച്ച ‘ഐ ​കി​ൽ​ഡ്​ ബാ​പ്പു’​ എന്ന സിനിമയ്ക്കെതിരെ ബോം​​ബെ ഹൈ​ക്കോട​തി​യി​ൽ ഹ​ര​ജി. രാ​ഷ്ട്ര​പി​താ​വി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന സി​നി​മ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ത്രു​ത​യു​ണ്ടാ​ക്കു​ന്ന​തായി ആ​രോ​പി​ച്ച്​ വ്യ​വ​സാ​യി മു​ഹ​മ്മ​ദ്​ അ​ൻ​സാ​രി​യാ​ണ്​ ഹ​ര​ജി ന​ൽ​കി​യ​ത്. സി​നി​മ പ​രി​ശോ​ധി​ക്കാ​ൻ പാ​ന​ലി​ന്​ രൂ​പം​ന​ൽ​ക​ണ​മെ​ന്ന ഹ​ര​ജി​ക്കാ​ര​ന്റെ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചു.

മു​ൻ ഹൈ​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സു​മാ​രാ​യ അം​ജ​ദ്​ സ​യ്യ​ദ്, അ​ഭ​യ്​ തി​പ്​​സെ, സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ അ​മോ​ൽ പ​ലേ​ക്ക​ർ എ​ന്നി​വ​രടങ്ങിയ പാനലിനാണ് രൂപം നൽകിയത്. സി​നി​മ ക​ണ്ട്​ ര​ണ്ടാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാനാണ് കോടതി നിർദേശം. പാനൽ അംഗങ്ങൾക്കായി സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് ഹ​ര​ജി​ക്കാ​ര​ൻ വ​ഹി​ക്ക​ണം.

വി​ഭ​ജ​ന​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഗാ​ന്ധി​ക്കാ​ണെ​ന്നാ​ണ്​ സി​നി​മ പ​റ​യു​ന്ന​തെ​ന്നും ഗാ​ന്ധി​യെ വെ​ടി​വെ​ച്ചു​കൊ​ന്ന ഗോ​ഡ്​​സെ​യെ ‘ഹീ​റോ’ ആ​ക്കു​ന്നു​വെ​ന്നുമാണ് ഹ​ര​ജി​ക്കാ​രന്റെ ആരോപണം. ഗാ​ന്ധി​യു​ടെ പ്ര​തിഛാ​യ ത​ക​ർ​ക്കു​ക​യാ​ണ്​ സി​നി​മ​യു​ടെ ല​ക്ഷ്യ​മെ​ന്നും ഹരജിയിൽ പറയുന്നു. സി​നി​മ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ്​ റ​ദ്ദാ​ക്കാ​ൻ സെ​ൻ​സ​ർ ബോ​ർ​ഡി​ന്​ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും പ്ര​ദ​ർ​ശ​നം ത​ട​യ​ണ​മെ​ന്നും​ ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്.

Similar Posts