'ഞാനങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ല'; വ്യാജ വാർത്തയിൽ പ്രതികരിച്ച് സാമന്ത
|ഗ്രേറ്റ് ആന്ധ്ര എന്ന മാധ്യമത്തിന്റെ വ്യാജ വാർത്ത പങ്കുവെച്ചാണ് സാമന്തയുടെ ട്വീറ്റ്
ന്യൂഡൽഹി: നടി ശോഭിത ധൂലിപാലയുമായി നടൻ നാഗ ചൈതന്യ ഡേറ്റിംങ്ങിലാണെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ചെന്ന വാർത്ത നിഷേധിച്ച് നടി സാമന്ത റൂത്ത് പ്രഭു. ഗ്രേറ്റ് ആന്ധ്ര എന്ന മാധ്യമത്തിന്റെ വ്യാജ വാർത്ത പങ്കുവെച്ചാണ് സാമന്തയുടെ ട്വീറ്റ്. ആരെങ്കിലും ആരോടെങ്കിലും ബന്ധത്തിലാകുന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. ആ പെൺകുട്ടിയെങ്കിലും സന്തോഷവതിയായി ഇരിക്കട്ടേ എന്ന് സാമന്ത പറഞ്ഞു എന്നാണ് ഗ്രേറ്റ് ആന്ധ്രയുടെ റിപ്പോർട്ട്. എന്നാൽ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് താരത്തിന്റെ പ്രതികരണം.
നാഗ ചൈതന്യയുമായുള്ള സാമന്തയുടെ നാല് വർഷത്തെ ദാമ്പത്യം അവസാനിച്ചതോടെയാണ് കിംവദന്തികൾ ശക്തിപ്രാപിച്ചത്. 2021ൽ ഇരുവരും വേർപിരിയുകയായിരുന്നു. ആരുമായും ബന്ധം പുലർത്തുന്നതിൽ എനിക്ക് വിഷമമില്ല, സ്‌നേഹത്തിന് വില നൽകാത്തവർ എത്ര പേരുമായി സ്‌നേഹിച്ചാലും അത് കണ്ണീരിലാകും അവസാനിക്കുക. കുറഞ്ഞത് ആ പെൺകുട്ടിയെങ്കിലും സന്തോഷിക്കണം. അയാളുടെ പെരുമാറ്റവും ഭാവവും മാറിയാലും ആ പെൺകുട്ടിയെ ഉപദ്രവിക്കുന്നില്ല എങ്കിൽ നല്ലത്,'എന്ന് സാമന്ത പറഞ്ഞതായാണ് ഗ്രേറ്റ് ആന്ധ്രയുടെ റിപ്പോർട്ട്. എന്നാൽ 'അങ്ങനെ താൻ ഒരിക്കലും പറഞ്ഞിട്ടില്ല' എന്ന് സാമന്തയും ട്വീറ്റ് ചെയ്തു.
നാഗും നടി ശോഭിതയും പ്രണയത്തിലാണെന്നും ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ നാഗചൈതന്യ ആഡംബര ഭവനം സ്വന്തമാക്കിയെന്നും അവിടെ ശോഭിത അതിഥിയായി എത്തിയെന്നുമാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കുറുപ്പ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നായികയാണ് ശോഭിത. നിവിൻ പോളി നായകനായി എത്തിയ മൂത്തോനിലും ശോഭിത അഭിനയിച്ചിരുന്നു. മേജറായിരുന്നു ശോഭിതയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.2010-ൽ ഗൗതം മേനോന്റെ യേ മായ ചെയ്സാവേ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സാമന്തയും നാഗ ചൈതന്യയും കണ്ടുമുട്ടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. 2017 ഒക്ടോബർ 6നായിരുന്നു വിവാഹം. ഹിന്ദു,ക്രിസ്ത്യൻ മതാചാരപ്രകാരമായിരുന്നു വിവാഹം.