Entertainment
ഹൃദയം ബോളിവുഡിലേക്ക്; നായകനായി സെയ്ഫ് അലിഖാന്‍റെ മകന്‍
Entertainment

ഹൃദയം ബോളിവുഡിലേക്ക്; നായകനായി സെയ്ഫ് അലിഖാന്‍റെ മകന്‍

Web Desk
|
30 May 2022 10:42 AM GMT

കരൺ ജോഹറും സ്റ്റാർ സ്റ്റുഡിയോസും ചേർന്നാണ് ഹൃദയം ബിടൗണിലെത്തിക്കുന്നത്

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ വിനീത് ശ്രീനിവാസന്‍-പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ഹൃദയം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍റെ മകന്‍ ഇബ്രാഹിം അലിഖാനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കരൺ ജോഹറും സ്റ്റാർ സ്റ്റുഡിയോസും ചേർന്നാണ് ഹൃദയം ബിടൗണിലെത്തിക്കുന്നത്. "സിനിമയില്‍ അരങ്ങേറ്റം കുറിക്കാനായി ഇബ്രാഹിമിന് ലഭിച്ച ഏറ്റവും നല്ല പ്രോജക്ടാണിത്. കുറച്ചു കാലമായി, കരൺ ഇബ്രാഹിമിന് അനുയോജ്യമായ ഒരു ചിത്രത്തിനായി തിരയുകയാണ്. വിവാഹത്തിലേക്കും പിതൃത്വത്തിലേക്കും പക്വത പ്രാപിക്കുന്ന മിടുക്കനായ വിദ്യാർഥിയുടെ ഹൃദയത്തിലെ കഥാപാത്രം ഇബ്രാഹിമിന് അനുയോജ്യമാണ്" അടുത്ത വൃത്തങ്ങൾ ബോളിവുഡ് ഹംഗാമയോട് പറഞ്ഞു. സെയ്ഫിന്‍റെ മകള്‍ സാറാ അലി ഖാനെയും സിനിമയില്‍ അവതരിപ്പിക്കാന്‍ കരണ്‍ ജോഹര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ പ്രോജക്ട് നീണ്ടുപോവുകയും കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെ സാറ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുകയുമായിരുന്നു.

അഭിഷേക് കപൂര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുശാന്ത് സിംഗ് രാജ്പുത് ആയിരുന്നു നായകന്‍. അതേസമയം കരൺ ജോഹറിന്‍റെ റോക്കി ഔർ റാണി കി പ്രേം കഹാനിയുടെ സെറ്റിലാണ് ഇബ്രാഹിം. ചിത്രത്തിന്‍റെ അസിസ്റ്റന്‍റ് ഡയറക്ടറാണ് താരപുത്രന്‍. ഈ വര്‍ഷം ജനുവരി 21നാണ് ഹൃദയം തിയറ്ററുകളിലെത്തിയത്. വന്‍ ഹൈപ്പിലെത്തിയ ചിത്രം പ്രേക്ഷകരെ നിരാശരാക്കിയില്ല. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ചിത്രം 50 കോടി ക്ലബിലെത്തിയിരുന്നു. ചിത്രത്തിലെ പാട്ടുകളും ഹിറ്റായിരുന്നു. കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരായിരുന്നു ചിത്രത്തിലെ നായികമാര്‍. ഈ വര്‍ഷത്തെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും ഹൃദയം നേടിയിരുന്നു.

View this post on Instagram

A post shared by Ibrahim Ali Khan 🃏 (@iakempire)

Similar Posts