Entertainment
Entertainment
ആദ്യ പുസ്തകം മോഹൻലാലിന്; 'ഇടവേളകളില്ലാതെ' പ്രകാശനം ചെയ്ത് സുരേഷ് ഗോപി
|1 July 2024 1:56 PM GMT
അമ്മയുടെ മുൻ ജനറൽ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിന്റെ ആത്മകഥാംശമുള്ള പുസ്തകമാണ് 'ഇടവേളകളില്ലാതെ'
കൊച്ചി: താരസംഘടനയായ അമ്മയുടെ മുൻ ജനറൽ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിന്റെ ആത്മകഥാംശമുള്ള പുസ്തകം 'ഇടവേളകളില്ലാതെ' പ്രകാശനം ചെയ്തു. അമ്മയുടെ മുപ്പതാം വാർഷിക ജനറൽ ബോഡി യോഗത്തിൽ വച്ചായിരുന്നു പ്രകാശനം. കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി, പുസ്തകം നടൻ മോഹൻലാലിന് നൽകിയാണ് പ്രകാശനകർമം നിർവഹിച്ചത്.
കെ.സുരേഷ് തയ്യാറാക്കി, ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പുസ്തകം ഇടവേള ബാബുവിന്റെ ജീവിതവും അമ്മ സംഘടനയും അടിസ്ഥാനമാക്കിയുള്ളതാണ്. മോഹൻലാലാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്.
ചടങ്ങിൽ ചലച്ചിത്ര താരങ്ങളായ ശ്വേതാ മേനോൻ, മണിയൻ പിള്ള രാജു, സിദ്ദിഖ്, ജയസൂര്യ, കെ.സുരേഷ്, ലിപി പബ്ലിക്കേഷൻസ് സാരഥി ലിപി അക്ബർ എന്നിവരും പങ്കെടുത്തിരുന്നു.