Entertainment
ബിച്ചു പാട്ട് എഴുതിയാല്‍ ആ സിനിമ 100 ദിവസം ഓടും
Entertainment

''ബിച്ചു പാട്ട് എഴുതിയാല്‍ ആ സിനിമ 100 ദിവസം ഓടും''

Web Desk
|
26 Nov 2021 2:15 AM GMT

416 ചിത്രങ്ങളിലായി മൂവായിരത്തിലധികം ഗാനങ്ങള്‍.. ഏതു ഗാനമെടുത്താലും ഹിറ്റ്

416 ചിത്രങ്ങളിലായി മൂവായിരത്തിലധികം ഗാനങ്ങള്‍.. ഏതു ഗാനമെടുത്താലും ഹിറ്റ്. ബിച്ചു തിരുമല എന്ന പാട്ടെഴുത്തുകാരനെ ഇങ്ങനെ കൂടി രേഖപ്പെടുത്താം. അദ്ദേഹം എഴുതിയ പാട്ടുകളെല്ലാം സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിച്ചു തിരുമല പാട്ടെഴുതിയാല്‍ ആ സിനിമ നൂറ് ദിവസം തിയറ്ററില്‍ ഓടുമെന്ന് ഒരു വിശ്വാസം തന്നെ അക്കാലത്ത് മലയാളസിനിമാലോകത്തുണ്ടായിരുന്നു.

വെറുതെ എഴുതിയ ഒരു പാട്ട് പിന്നീട് സിനിമയില്‍ ചേര്‍ത്തപ്പോള്‍ അത് ഹിറ്റായ ചരിത്രമാണ് ബ്രാഹ്മമൂര്‍ത്തത്തില്‍ എന്ന പാട്ടിന്. ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും പാട്ട് സൂപ്പര്‍ഹിറ്റായി മാറി. വയലാര്‍-ദേവരാജന്‍ കൂട്ടുകെട്ടുപോലെ ഒരു പ്രത്യേക സംഗീത കൂട്ടുകെട്ടൊന്നും ബിച്ചുവിനുണ്ടായിരുന്നില്ല. ആരുടെയൊപ്പം കൂടിയാലും ആ തൂലികയില്‍ പിറക്കുന്നതെല്ലാം മികച്ചതായിരുന്നു.

ഒരു ഈണം കിട്ടിയാല്‍ നിമിഷനേരം കൊണ്ടു പാട്ടെഴുതുമായിരുന്നു ബിച്ചു. ദേവരാജന്‍, ഇളയരാജ, രവീന്ദ്രന്‍ തുടങ്ങിയ പ്രഗത്ഭരോടൊപ്പം ചേര്‍ന്ന് അദ്ദേഹം സൃഷ്ടിച്ച പാട്ടുകളെല്ലാം ക്ലാസിക്കുകളായിരുന്നു. മലയാളസിനിമക്ക് ഒരുപാട് ക്രിസ്തീയ ഭക്തിഗാനങ്ങളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ബൈബിള്‍ മുഴുവന്‍ വായിച്ചുപഠിച്ചശേഷമായിരുന്നു അദ്ദേഹത്തിന്‍റെ ഗാനരചന.

Similar Posts