Entertainment
Indian actor Raqesh Bapat admitted to ICU due to exhaustion

Raqesh Bapat

Entertainment

ഷൂട്ടിങ്ങിനിടെ സൂര്യാഘാതം; നടന്‍ രാകേഷ് ബാപത് ആശുപത്രിയിൽ

Web Desk
|
2 Aug 2023 3:10 PM GMT

താൻ സുരക്ഷിതമായ കൈകളിലാണെന്ന് രാകേഷ് ബാപത്

ദുബൈ: ദുബൈയില്‍ സിനിമാ ചിത്രീകരണത്തിനിടെ സൂര്യാഘാതമേറ്റ് നടൻ രാകേഷ് ബാപത് ആശുപത്രിയിൽ. ദുബൈയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് നടന്‍. താൻ സുരക്ഷിതമായ കൈകളിലാണെന്ന് അദ്ദേഹം പറഞ്ഞു.

ദുബൈയിലെ ഷൂട്ടിങ്ങിന്‍റെ അപ്ഡേറ്റുകള്‍ രാകേഷ് ബാപത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ടായിരുന്നു. ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചതോടെ ആരാധകര്‍ എന്തുപറ്റിയെന്ന് അന്വേഷിക്കാന്‍ തുടങ്ങി.

തനിക്ക് പനിയും വിറയലും ഉണ്ടെന്നും രക്തസമ്മർദം ഗുരുതരമായ അവസ്ഥയിലാണെന്നും രാകേഷ് ബാപത് മറുപടി നല്‍കി. താൻ സുരക്ഷിതമായ കൈകളിലാണെന്ന് അദ്ദേഹം പറഞ്ഞു. പ്രാർഥനയിൽ തന്നെ സ്മരിക്കാന്‍ ആരാധകരോട് അദ്ദേഹം അഭ്യര്‍ഥിച്ചു. എത്രയും പെട്ടെന്ന് സിനിമാ ചിത്രീകരണത്തിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇയിൽ കഴിഞ്ഞ രണ്ട് ദിവസമായി താപനില 49 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുകയാണ്. നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കുക, വെള്ളം ധാരാളമായി കുടിക്കുക എന്നിങ്ങനെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ ജനങ്ങളോട് അഭ്യർഥിച്ചു.

Similar Posts