Entertainment
ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ എല്ലാവർക്കും അയച്ചു;  പൊട്ടിക്കരഞ്ഞ് നടി ലക്ഷ്മി വാസുദേവന്‍
Entertainment

ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ എല്ലാവർക്കും അയച്ചു; പൊട്ടിക്കരഞ്ഞ് നടി ലക്ഷ്മി വാസുദേവന്‍

Web Desk
|
27 Sep 2022 7:44 AM GMT

സെപ്തംബര്‍ 11ന് അഞ്ച് ലക്ഷം രൂപ സമ്മാനം കിട്ടിയെന്നു പറഞ്ഞ് ഫോണിലേക്ക് ഒരു മെസേജ് വന്നു

ചെന്നൈ: ഓൺലൈൻ വായ്പ ആപ്പിന്‍റെ തട്ടിപ്പിനിരയായതായി തമിഴ്–തെലുങ്ക് നടി ലക്ഷ്മി വാസുദേവൻ. ഫിഷിങ് മെസേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതിന് പിന്നാലെ ഫോൺ ഹാക്കായെന്നാണ് ലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിൽ പറയുന്നത്. പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിയായി. തുടര്‍ന്ന് മോർഫ് ചെയ്ത ഫോട്ടോകളും വിഡിയോകളും മാതാപിതാക്കളും സുഹൃത്തുക്കളുമടക്കം തന്‍റെ വാട്സ്ആപ്പ് കോണ്ടാക്ടിലുള്ള എല്ലാവർക്കും അയച്ചെന്നും നടി പറയുന്നു.

''സെപ്തംബര്‍ 11ന് അഞ്ച് ലക്ഷം രൂപ സമ്മാനം കിട്ടിയെന്നു പറഞ്ഞ് ഫോണിലേക്ക് ഒരു മെസേജ് വന്നു. അതിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഓൺലൈൻ വായ്പ ആപ് ഡൗൺലോഡായി. പിന്നാലെ ഫോൺ ഹാങ്ങായി. നാലു ദിവസത്തിനുശേഷം വായ്പ തിരിച്ചടയ്ക്കമെന്നാവശ്യപ്പെട്ടു സന്ദേശങ്ങൾ ലഭിച്ചപ്പോഴാണ് തട്ടിപ്പിനിരയായെന്നു മനസ്സിലായത്. ദിവസങ്ങൾ പിന്നിട്ടതോടെ ഭീഷണിയായി. മോർഫ് ചെയ്ത ഫോട്ടോകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. വൈകാതെ മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കുമടക്കം വാട്സാപ് കോണ്ടാക്ടിലെ എല്ലാവർക്കും മോർഫ് ചെയ്ത ഫോട്ടോകൾ അയച്ചു'', ലക്ഷ്മി പറഞ്ഞു.

തനിക്ക് സംഭവിച്ചതുപോലൊരു അബദ്ധം വേറെയാർക്കും സംഭവിക്കരുതെന്നും അതുകൊണ്ടാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും ലക്ഷ്മി പറ‍ഞ്ഞു. ഇക്കാര്യത്തിൽ സെക്കന്ദരാബാദ് സൈബർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതായും നടി അറിയിച്ചു. ഇത്തരം ആപ്പുകളുടെ ചതിക്കുഴികളിൽ വീഴരുതെന്ന് പറഞ്ഞാണ് ലക്ഷ്മിയുടെ വീഡിയോ അവസാനിക്കുന്നത്.

View this post on Instagram

A post shared by Lakshmi Vasudevan (@lakshmivasudevanofficial)

Similar Posts