Entertainment
ഗുജറാത്തി ചിത്രം ചെല്ലോ ഷോ ഇന്ത്യയുടെ ഓസ്കാര്‍ എന്‍ട്രി
Entertainment

ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്കാര്‍ എന്‍ട്രി

ijas
|
20 Sep 2022 1:46 PM GMT

ആര്‍.ആര്‍.ആര്‍, കശ്മീര്‍ ഫയല്‍സ് എന്നീ ചിത്രങ്ങളെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയില്‍ നിന്നും തഴഞ്ഞതിനെതിരെ ട്വിറ്ററില്‍ പ്രതിഷേധം കനക്കുകയാണ്.

ഗുജറാത്തി ചിത്രം ചെല്ലോ ഷോ(ലാസ്റ്റ് ഫിലിം ഷോ)യെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി തെരഞ്ഞെടുത്തു. മികച്ച അന്താരാഷ്ട്ര ചിത്രത്തിനായുള്ള മത്സരത്തിലാകും ഇന്ത്യയുടെ എന്‍ട്രിയായി 'ചെല്ലോ ഷോ' മത്സരിക്കുക. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് രാജ്യത്തിന്‍റെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രി തെരഞ്ഞെടുത്തത്.

ഒമ്പത് വയസ്സ് പ്രായമുള്ള സമയ് എന്ന ബാലന്‍ സിനിമാ പ്രൊജക്ടര്‍ ടെക്നീഷ്യന്‍ ഫസലിനെ സ്വാധീനിച്ച് സിനിമകള്‍ കാണുന്നതും സിനിമ സ്വപ്നം കാണുന്നതുമാണ് 'ചെല്ലോ ഷോ'യുടെ ഇതിവ്യത്തം. പ്രശസ്ത സംവിധായകനായ പാന്‍ നലിന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ഒക്ടോബര്‍ 14ന് റിലീസ് ചെയ്യുന്ന ചിത്രം സിനിമകളെ സ്വപ്നം കണ്ട സംവിധായകന്‍റെ ഓര്‍മ്മകളെ അധികരിച്ചാണ് ഒരുക്കിയിരിക്കുന്നത്.

ഓസ്കാര്‍ പുരസ്കാരങ്ങള്‍ക്കായുള്ള സിനിമകളുടെ അന്തിമ ലിസ്റ്റ് അടുത്ത വര്‍ഷം ജനുവരി 23ന് അക്കാദമി തന്നെ പ്രസിദ്ധീകരിക്കും. 2023 മാര്‍ച്ച് 13നാകും ഓസ്കാര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക. അതെ സമയം ആര്‍.ആര്‍.ആര്‍, കശ്മീര്‍ ഫയല്‍സ് എന്നീ ചിത്രങ്ങളെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയില്‍ നിന്നും തഴഞ്ഞതിനെതിരെ ട്വിറ്ററില്‍ പ്രതിഷേധം കനക്കുകയാണ്. #Oscars, #BycottFFI എന്നീ ഹാഷ്ടാഗുകള്‍ ആണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നത്.

Similar Posts