Entertainment
ഇന്ത്യയുടെ ഓസ്‌കാർ എൻട്രി ഛെല്ലോ ഷോ തിയറ്ററിൽ
Entertainment

ഇന്ത്യയുടെ ഓസ്‌കാർ എൻട്രി 'ഛെല്ലോ ഷോ' തിയറ്ററിൽ

Web Desk
|
14 Oct 2022 1:49 PM GMT

ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ച രാഹുൽ കോലി അർബുദബാധിതനായി ഈ മാസം ആദ്യം മരിച്ചിരുന്നു

മുംബൈ: ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാർ എൻട്രി ചിത്രമായ 'ഛെല്ലോ ഷോ'യുടെ തിയറ്റർ പ്രദർശനം ആരംഭിച്ചു. സിനിമയിൽ ആകൃഷ്ടനായ ഗുജറാത്തി ബാലൻറെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ച രാഹുൽ കോലി അർബുദബാധിതനായി ഈ മാസം ആദ്യം മരിച്ചിരുന്നു.

പാൻ നളിനാണ് ചിത്രത്തിൻറെ സംവിധായകൻ. പാൻ നളിൻറെ ആത്മകഥാംശമുള്ള ചിത്രമാണിത്. സമയ് എന്ന ഒൻപത് വയസ്സുകാരനും സിനിമ പ്രൊജക്ട് ടെക്‌നീഷ്യൻ ഫസലും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് സിനിമ പറയുന്നത്. സമയിന്റെ സിനിമാ സ്വപ്നങ്ങളും ഇന്ത്യൻ സിനിമയുടെ സെല്ലുലോയിഡിൽ നിന്ന് ഡിജിറ്റലിലേക്കുള്ള പരിവർത്തനവുമെല്ലാം ചിത്രത്തിന്റെ പ്രമേയമാകുന്നു.

2021ൽ ട്രിബെക്ക ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ നടന്ന വല്ലഡോലിഡ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഛെല്ലോ ഷോ ഗോൾഡൻ സ്‌പൈക്ക് പുരസ്‌കാരം നേടിയിരുന്നു.

ഭവിൻ റബാരി, ഭവേഷ് ശ്രീമാലി, റിച്ച മീന, ദിപെൻ റാവൽ, പരേഷ് മേത്ത എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Similar Posts