രാജ്യാന്തര മേളയിൽ ഇന്ന് 67 സിനിമകൾ പ്രദർശിപ്പിക്കും
|മത്സര വിഭാഗത്തിലെ മലയാള ചിത്രമായ അറിയിപ്പിന്റെ കേരളത്തിലെ ആദ്യപ്രദർശനവും ഇന്ന് നടക്കും
തിരുവനന്തപുരം: മത്സര ചിത്രങ്ങളടക്കം രാജ്യാന്തര മേളയിൽ ഇന്ന് അറുപത്തിയേഴ് സിനിമകൾ പ്രദർശിപ്പിക്കും. മത്സര വിഭാഗത്തിലെ മലയാള ചിത്രമായ അറിയിപ്പിന്റെ കേരളത്തിലെ ആദ്യപ്രദർശനവും ഇന്ന് നടക്കും.
ഇന്ത്യയുടെ ഓസ്കർ പ്രതീക്ഷ ചെല്ലോ ഷോയുടെ ആദ്യ പ്രദർശനമാണ് ഇന്ന് മേളയിലേത്. പ്രതാപ് പോത്തൻ നായകനായ കാഫിർ , ഇറാനിൽ നിരോധിക്കപ്പെട്ട ലൈലാസ് ബ്രദേഴ്സ് , വീറ്റ് ഹെൽമർ ചിത്രം ദി ബ്രാ ,റഷ്യൻ ചിത്രം ബ്രാറ്റൻ ,ദി ബ്ലൂ കഫ്താൻ , പ്രിസൺ 77 , യു ഹാവ് ടു കം ആൻഡ് സീ ഇറ്റ്, ദി ഫോർ വാൾസ് , കൊർസാജ് , ട്രോപിക് എന്നീ ചിത്രങ്ങളുടെ പ്രദർശനവു ഇന്നുണ്ടാകും. മുർണോവിന്റെ നോസ്ഫെറാറ്റു വൈകിട്ട് ടാഗോറിൽ പ്രേക്ഷകർക്ക് മുന്നിലെത്തും.
മത്സര വിഭാഗത്തിലെ ക്ലൊണ്ടൈക്ക്,ഹൂപ്പോ ,അറിയിപ്പ് എന്നീ ചിത്രങ്ങളുടെ പ്രദർശനവും ഇന്ന് നടക്കും. സാമ്പത്തിക അസമത്വത്തെ ആക്ഷേപ ഹാസ്യ രൂപത്തിൽ അവതരിപ്പിച്ച ട്രയാങ്കിൾ ഓഫ് സാഡ്നെസ്, 1977 ൽ ബാഴ്സലോണയിലെ ജയിലിൽ നടന്ന സംഘർഷങ്ങൾ പ്രമേയമാക്കിയ സ്പാനിഷ് ത്രില്ലർ ചിത്രം പ്രിസൺ 77, അവിചാരിതമായി കിട്ടുന്ന ബ്രായുടെ ഉടമയെ അന്വേഷിച്ചുള്ള ട്രെയിൻ ഡ്രൈവറുടെ യാത്ര പ്രമേയമാക്കിയ ഡച്ച് ട്രാജിക് കോമഡി ചിത്രം ദി ബ്രാ എന്നിവ ഇന്ന് നിശാഗന്ധിയിൽ ഓപ്പൺ പ്രദർശനത്തിനെത്തും.