ഇന്ദ്രജിത്തും അനശ്വരയും പ്രധാന വേഷത്തില്‍; ദീപു കരുണാകരന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു
|ഇതുവരെ പേര് പ്രഖ്യാപിക്കാത്ത ചിത്രത്തിന്റെ ചിത്രീകരണം മൂന്നാറില്‍ പുരോഗമിക്കുകയാണ്
തേജാഭായ് ആന്‍ഡ് ഫാമിലി, ക്രേസി ഗോപാലന്, ഫയര്മാന് എന്നീ ചിത്രങ്ങളൊരുക്കിയ ദീപു കരുണാകരന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഇതുവരെ പേര് പ്രഖ്യാപിക്കാത്ത ചിത്രത്തിന്റെ ചിത്രീകരണം മൂന്നാറില്‍ പുരോഗമിക്കുകയാണ്. ഇന്ദ്രജിത് സുകുമാരന്‍ നായക വേഷത്തിലെത്തുന്ന ചിത്രത്തില്‍ അനശ്വര രാജനാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുക. അനശ്വര രാജൻ ഭാഗമാകുന്ന രംഗങ്ങളാണ് മൂന്നാറിൽ ചിത്രീകരിക്കുന്നത്.
ലെമൺ പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. 'ഞാൻ കണ്ടതാ സാറെ' എന്ന ചിത്രത്തിനു ശേഷം ലെമൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. വ്യത്യസ്തമായ രണ്ടു ലൊക്കേഷനുകളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാകുന്നത്. മൂന്നാറും തിരുവനന്തപുരവുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ബൈജു സന്തോഷ്, ബിജു പപ്പൻ, സീമ, ലയാ സിംസൺ തുടങ്ങിയവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
അർജുൻ പി സത്യൻ്റെതാണ് തിരക്കഥ. സംഗീതം-മനു രമേശ്. ഛായാഗ്രഹണം-പ്രദീപ് നായർ. എഡിറ്റിംഗ്-സോബിൻ.കെ.സോമൻ. കലാസംവിധാനം -സാബുറാം. വസ്ത്രാലങ്കാരം-ബ്യൂസി ബേബി ജോൺ. ക്രിയേറ്റീവ് ഡയറക്ടർ-ശരത്ത് വിനായക്. ചീഫ് അസോസിയേറ്റ് ഡയറക്ടർ-സാംജി എം ആൻ്റണി. അസോസിയേറ്റ് ഡയറക്ടർ-ശ്രീരാജ് രാജശേഖരൻ. ഫിനാൻസ് കൺട്രോളർ-സന്തോഷ് ബാലരാമപുരം. പ്രൊഡക്ഷൻ മാനേജര്‍-കുര്യൻ ജോസഫ്. പ്രൊഡക്ഷൻ കൺട്രോളർ-മുരുകൻ എസ്. നിശ്ചല ഛായാഗ്രഹണം-അജി മസ്കത്ത്. പി.ആര്.ഒ-വാഴൂര്‍ ജോസ്.