Entertainment
![Innocent, health condition, critical, cancer Innocent, health condition, critical, cancer](https://www.mediaoneonline.com/h-upload/2023/03/25/1358993-xdvgdxv.webp)
Entertainment
ഇന്നസെന്‍റിന്‍റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ; അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ
![](/images/authorplaceholder.jpg?type=1&v=2)
25 March 2023 9:30 AM GMT
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്
കൊച്ചി: നടനും മുൻ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് . ഇ.സി.എം.ഒയുടെ സഹായത്തിലാണ് അദ്ദേഹം ചികിത്സ തുടരുന്നതെന്നും മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മൂലമാണ് അദ്ദേഹം ചികിത്സ തേടിയത്.
രണ്ടാഴ്ച മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടൻ ജോജു ജോർജ്, ഇടവേള ബാബു, നിർമാതാക്കളായ ആന്റോ ജോസഫ്, ജോബി ജോർജ് എന്നിവർ അദ്ദേഹത്തെ കാണാനായി ആശുപത്രിയിൽ എത്തി