"പാട്ട് ഉപേക്ഷിച്ചിട്ടില്ല, പോസ് മോഡില്‍": 'ഗോള്‍ഡ്' ഉരുക്കി കൊണ്ടിരിക്കുകയാണെന്ന് അല്‍ഫോണ്‍സ് പുത്രന്
|പൃഥ്വിരാജ്, നയന്‍താര എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഗോള്‍ഡ് ആണ് അല്‍ഫോണ്‍സിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം
ഫഹദ് ഫാസില്‍, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഖ്യാപിച്ച 'പാട്ട്' സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകന് അല്‍ഫോണ്‍സ് പുത്രന്. 'പാട്ട്' ഉപേക്ഷിച്ചിട്ടില്ല, അത് ഒരു പോസ് മോഡിലാണ് എന്നാണ് അല്‍ഫോണ്‍സ് പുത്രൻ ട്വിറ്ററില്‍ അറിയിച്ചിരിക്കുന്നത്.
'പാട്ട് ഞാൻ ചെയ്തതിൽ തന്നെ വ്യത്യസ്തമായ സിനിമയാണ്. അതിനാൽ തന്നെ ദൈവത്തിനും പ്രപഞ്ചത്തിനും പാട്ടിന് മുൻപ് എന്റെ കഴിവുകൾ കുറച്ച് കൂടി വികസിപ്പിച്ച് എടുക്കണം എന്നുണ്ട്. അത് ഡ്രോപ്പ് ചെയ്തിട്ടില്ല, പോസ് മോഡിലാണ്' അൽഫോൺസ് പുത്രൻ ട്വീറ്റ് ചെയ്തു. 'ഗോള്‍ഡ് ഉരുക്കിക്കൊണ്ടിരിക്കുന്നതുക്കൊണ്ട് പാട്ടില്‍ ശ്രദ്ധ കേന്ദ്രികരിക്കാന്‍ പറ്റുന്നില്ല' യെന്നും അല്‍ഫോണ്‍സ് ട്വീറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നത്.
പാട്ടുകള്‍ക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ അല്‍ഫോണ്‍സ് പുത്രൻ തന്നെയാകും സംഗീത സംവിധായകൻ. സംഗീതം പശ്ചാത്തലമാവുന്ന സിനിമയ്ക്കായുള്ള തയ്യാറെടുപ്പിനായി സംഗീതം പഠിച്ചു കൊണ്ടിരിക്കുന്ന വിവരം അല്‍ഫോന്‍സ് നേരത്തെ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ലോക സിനിമ ചരിത്രത്തില്‍ പുതുമയൊന്നും ഇല്ലാത്ത മൂന്നാമത്തെ മലയാളം ചലച്ചിത്രം എന്ന ടാഗ് ലൈനോടെയായിരുന്നു പാട്ടിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നത്.
യു.ജി.എം എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ സക്കറിയ തോമസും ആല്വിന് ആന്റണിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആനന്ദ് സി ചന്ദ്രന് ആണ് ഛായാഗ്രഹണം. അല്‍ഫോന്‍സ് പുത്രന് തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.
പൃഥ്വിരാജ്, നയന്‍താര എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഗോള്‍ഡ് ആണ് അല്‍ഫോണ്‍സിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ അജ്മല്‍ അമീര്‍, മല്ലിക സുകുമാരന്‍, എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.