ജവാന് സത്യരാജ് ചിത്രം 'തായ് നാട്'ന്റെ കോപ്പിയോ?
|ചിത്രം ഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോള്‍ ജവാന് മറ്റു ചില സിനിമകളുമായുള്ള സാമ്യമാണ് സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്
മുംബൈ: ഷാരൂഖ് ഖാന് ചിത്രം ജവാന് മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ചിത്രം രണ്ടുദിവസം കൊണ്ടു 129 കോടി കളക്ഷനാണ് നേടിയത്. അറ്റ്ലിയുടെയും നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാന്. ചിത്രം ഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോള്‍ ജവാന് മറ്റു ചില സിനിമകളുമായുള്ള സാമ്യമാണ് സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്.
ஜவான் ஒரிஜினல் தமிழ் வெர்ஷன் - 1989. pic.twitter.com/G0KD0u7Qb0
— மாடர்ன் திராவிடன் (@moderndravidan) September 7, 2023
1989-ൽ പുറത്തിറങ്ങിയ തായ് നാട് എന്ന ചിത്രവുമായി സാമ്യമുള്ളതാണ് ജവാന്റെ ഇതിവൃത്തമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. സത്യരാജ് ഇരട്ടവേഷത്തിലെത്തിയ ചിത്രത്തില്‍ അദ്ദേഹം അച്ഛനും മകനുമായിട്ടാണ് അഭിനയിച്ചത്. ആർ. അരവിന്ദ് രാജ് സംവിധാനം ചെയ്ത തായ്നാടിന്റെ പോസ്റ്റർ ഒരു ഉപയോക്താവ് എക്സില്‍ പങ്കുവച്ചിട്ടുണ്ട്. "ജവാൻ ഒറിജിനൽ തമിഴ് പതിപ്പ് - 1989" എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. മാത്രമല്ല, അറ്റ്ലിയുടെ തന്നെ പഴയ ചിത്രങ്ങളും കോപ്പിയടിച്ചിട്ടുണ്ടെന്നാണ് മറ്റൊരു വിമര്‍ശം.
ഇതാദ്യമായല്ല അറ്റ്ലിക്കെതിരെ കോപ്പിയടി ആരോപണം ഉയരുന്നത്. 2019ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രം ബിഗില്‍ തന്റെ 'സ്ലം സോക്കര്‍' എന്ന ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ കോപ്പിയടിച്ചതാണെന്ന ആരോപണവുമായി തെലുങ്ക് ഷോര്‍ട് ഫിലിം സംവിധായകന് നന്ദി ചിന്നി രംഗത്തെത്തിയിരുന്നു. 2017ല്‍ പുറത്തിറങ്ങിയ മെര്‍സലും കോപ്പിയടി വിവാദം നേരിട്ടിരുന്നു. ചിത്രം രജനീകാന്തിന്റെ മൂണ്ട്രു മുഖത്തിന്റെ കോപ്പിയടി ആണെന്നായിരുന്നു കണ്ടെത്തല്‍. 2016ല്‍ റിലീസ് ചെയ്ത തെരി എന്ന ചിത്രത്തിന് വിജയ്കാന്ത് നായകനായ ചത്രിയനുമായുള്ള സാമ്യമായിരുന്നു മറ്റൊന്ന്.
Hence Proved that #Jawan is the copy of #AjithKumar's #Arrambam. 👀💥 #VidaaMuyarchi pic.twitter.com/5LJ9XP6cew
— M̷ɾ. 𝐃 (@__Dhinu__) September 7, 2023