ജീത്തു ജോസഫ് ചിത്രം റാമിന്റെ പ്ലോട്ട് ചോര്‍ന്നു; പഠാന് 2.0 എന്ന് ആരാധകര്‍
|ജീത്തു ജോസഫ് രചനയും സംവിധാനവും നിർവ്വഹിച്ച റാം ഒരു ആക്ഷൻ ത്രില്ലറാണ്. റോയുടെ മുൻ ഏജന്റിന്റെ കഥായാണ് ചിത്രം പറയുന്നത്
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ബോളിവുഡ് ബിഗ്ബഡ്ജറ്റ് ചിത്രം പഠാന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ്. അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലും ചിത്രം റെക്കോഡ് കളക്ഷനാണ് നേടിയത്. കൂടുതലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് പഠാൻ കളക്ഷൻ വാരിക്കൂട്ടിയത്.
ഇപ്പോഴിതാ, മോഹൻലാലിന്റെ വരാനിരിക്കുന്ന ചിത്രമായ റാമിന്റെ പ്ലോട്ട് ചോർന്നതിനെ തുടർന്ന് പത്താൻ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. റാമിന്റെ കഥാപശ്ചാത്തലം വായിച്ച ആരാധകരാണ് ചിത്രത്തിന് പഠാനുമായി സാമ്യമുണ്ടെന്ന വാദവുമായി രംഗത്തെത്തിയത്.
റാമിന്റ കഥ ചോർന്നത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. റോയുടെ മുൻ ഏജന്റിന്റെ കഥയാണ് റാം പറയുന്നത്. രാജ്യത്തെ മുഴുവൻ നശിപ്പിക്കാൻ കെൽപ്പുള്ള ആണവായുധം കൈവശമുള്ള ഒരു തീവ്രവാദ ഗ്രൂപ്പിനെ നേരിടാൻ റോയുടെ മുൻ ഏജന്റായ റാമിന്റെ സഹായം തേടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ജീത്തു ജോസഫ് രചനയും സംവിധാനവും നിർവ്വഹിച്ച റാം ഒരു ആക്ഷൻ ത്രില്ലറാണ്. റോയുടെ മുൻ ഏജന്റ് റാം മോഹൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.
തൃഷ, ഇന്ദ്രജിത്ത് സുകുമാരൻ, സംയുക്ത മേനോൻ, ആദിൽ ഹുസൈൻ, ദുർഗ കൃഷ്ണ, പ്രാചി തെഹ്ലാൻ, അനൂപ് മേനോൻ, സായികുമാർ, സുമൻ, ചന്തുനാഥ്, സിദ്ദിഖ് തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.