Entertainment
5 ജിക്ക് എതിരല്ല, എന്നാൽ ജീവന് ഭീഷണിയില്ലെന്ന വ്യക്തത വേണം
Entertainment

"5 ജിക്ക് എതിരല്ല, എന്നാൽ ജീവന് ഭീഷണിയില്ലെന്ന വ്യക്തത വേണം"

Web Desk
|
9 Jun 2021 2:19 PM GMT

അനാവശ്യ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ജൂഹി ചൗള ഫൈവ് ജിക്ക് എതിരായ ഹരജി നൽകിയതെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിരുന്നത്

5 ജിക്ക് എതിരായ ഹരജി നല്‍കി കോടതിയിൽ നിന്ന് പഴികേട്ടതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി ബോളീവുഡ് താരം ജൂഹി ചൗള. താൻ 5ജിക്ക് എതിരല്ലെന്നും, മറിച്ച് 5ജി സുരക്ഷിതമാണെന്ന് പരസ്യമായി സാക്ഷ്യപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടതെന്നും ജൂഹി ചൗള ഇൻസ്റ്റ​ഗ്രാം വീഡിയോയിലൂടെ അറിയിച്ചു. 5ജി സാങ്കേതിക വിദ്യക്കെതിരെ ജൂഹി നൽകിയ ഹരജി തള്ളിയ ഡൽഹി ഹൈക്കോടതി, താരത്തിന് 20 ലക്ഷം രൂപ പിഴയിടുകയായിരുന്നു.

View this post on Instagram

A post shared by Juhi Chawla (@iamjuhichawla)


ഫൈവ് ജി മൂലം മനുഷ്യർക്കോ ജീവജാലങ്ങൾക്കോ അപകടഭീഷണിയില്ലെന്ന ഉറപ്പാണ് താൻ ആവശ്യപ്പെട്ടത്. കുട്ടികൾക്കോ ​ഗർഭിണികൾക്കോ ​ഗർഭസ്ഥ ശിശുക്കൾക്കോ പ്രായം ചെന്നവർക്കോ ഫൈവ് ജി മൂലം അപകടം പറ്റില്ല എന്ന് സാക്ഷ്യപ്പെടുത്തിയ പഠനം പൊതുജനങ്ങൾക്ക് മുന്നിൽ പുറത്തിറക്കണം. ഇത് മാത്രമാണ് തങ്ങൾ ആവശ്യപ്പെട്ടതെന്നും, എങ്കിൽ തങ്ങൾക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയുമെന്നും ജൂഹി ചൗള ഒന്നര മിനിറ്റ് വീഡിയോയിൽ പറയുന്നു.

അനാവശ്യ പബ്ലിസിറ്റി ലഭിക്കുന്നതിന് വേണ്ടിയാണ് ജൂഹി ചൗള ഫൈവ് ജിക്ക് എതിരായ ഹരജി നൽകിയതെന്ന് നിരീക്ഷിച്ച ഹൈക്കോടതി താരത്തിന് പിഴ വിധിക്കുകയായിരുന്നു. രാജ്യത്ത് നിലവിൽ വരുന്ന ഫൈവ് ജി പരിസ്ഥിതിക്ക് അപകടമാണെന്ന് ചൂണ്ടിക്കാട്ടി ജൂഹി ചൗള, വീരേശ് മാലിക, ടീന വചനി എന്നിവരാണ് നേരത്തെ കോടതിയെ സമീപിച്ചത്.

Similar Posts