തമിഴ്‍നാട്ടിലും നിരൂപകപ്രശംസ നേടി കാക്കിപ്പട
|വ്യത്യസ്തമായ സിനിമകളെ കൈ നീട്ടി സ്വീകരിക്കുകയും, അവയെ ഇഴകീറി റിവ്യൂ ചെയ്യുകയും ചെയ്യുന്ന തമിഴ് നിരൂപകര്‍ക്ക് ഇടയില്‍, 3.5/5 റേറ്റിംഗുമായി കാക്കിപ്പട
മലയാളക്കരയും കടന്ന് തമിഴ് നാട്ടിലും വിജയക്കൊടി പാറിച്ച് മുന്നേറുകയാണ് കാക്കിപ്പട. വ്യത്യസ്തമായ സിനിമകളെ കൈ നീട്ടി സ്വീകരിക്കുകയും, അവയെ ഇഴ കീറി റിവ്യൂ ചെയ്യുകയും ചെയ്യുന്ന തമിഴ് നിരൂപകര്‍ക്ക് ഇടയില്‍, 3.5/5 റേറ്റിംഗുമായി കാക്കിപ്പട കുതിക്കുന്നു.
കെട്ടുറപ്പുള്ള തിരക്കഥയും അതിനൊത്തുള്ള സംവിധാനമികവുമാണ് ചിത്രത്തെ പ്രേക്ഷകഹൃദയത്തിൽ ഇടംനൽകുവാനുള്ള പ്രധാന കാരണം എന്നാണ് അവര്‍ ചൂണ്ടി കാണിക്കുന്നത്. ഷെജി വലിയകത്ത് നിര്‍മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത കാക്കിപ്പട തമിഴ് ജനതയുടെ മനസ്സിലും സ്ഥാനം ഉറപ്പിച്ചു എന്ന നിസംശയം പറയാം. ഉടന്‍ തന്നെ കക്കിപ്പടയുടെ തമിഴ് റീമേക്ക് ഉടൻ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
പെൺകുട്ടികളുടെ സുരക്ഷയ്ക്ക് മുൻ തൂക്കം നൽകുന്ന, നീതി നിഷേധത്തിൻ്റെ ഗൗരവം വെളിവാക്കുന്ന ചിത്രമാണെന്ന് പ്രശസ്ത നടി മാലാ പാര്‍വ്വതി തന്‍റെ ഫെയ്സ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഈ സിനിമ മുന്നിലേക്ക് വെക്കുന്ന പ്രമേയം ചിന്തിപ്പിക്കുന്നതും ആവേശം ഉയര്‍ത്തുന്നതും ആണെന്ന് നിരവധി ആളുകള്‍ അഭിപ്രായപ്പെടുകയുണ്ടായി.
ഇമോഷണൽ ത്രില്ലർ വിജയം, അതാണ് കാക്കിപ്പടയെക്കുറിച്ച് ഒറ്റവാക്കിൽ പറയാൻ കഴിയുക. 2022-ൽ പ്രദർശനത്തിന് എത്തിയ ചിത്രങ്ങളിൽ പ്രേക്ഷകമനസ്സ് കീഴടക്കുന്നതിൽ കാക്കിപ്പട വിജയിക്കുന്നു എന്നതാണ് തീയറ്ററുകളിൽ നിന്ന് സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും സിനിമയെക്കുറിച്ച് പറയുന്ന വാക്കുകളിൽ നിറയുന്നത്. സമകാലീകമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു അനീതിയെ തീയാക്കിമാറ്റുന്നതിൽ സംവിധായകൻ വിജയം കണ്ടിരിക്കുന്നു.അത്രമേൽ വൈകാരികമായി പോകുന്നുണ്ട് ചിത്രം കാണുമ്പോൾ.
കാക്കിപ്പടയുടെ ഈ അപ്രതീക്ഷിത വിജയം കാമ്പുള്ള കഥയില്‍ ചെറിയ സിനിമ എടുക്കാന്‍ തയ്യാറാവുന്ന എല്ലാവര്‍ക്കും ഒരു പ്രചോദനമാണ്.