കലാഭവൻ ഷാജോണ്‍ നായകനായി 'ഇതുവരെ'; മറയൂരില്‍ ചിത്രീകരണം ആരംഭിച്ചു
|മെട്രോ നഗരമായ കൊച്ചിയിൽ നിന്നും ഒരു മലയോര മേഖലയിൽ എത്തിയ വിക്രമൻ നായർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കലാഭവൻ ഷാജോൺ അവതരിപ്പിക്കുന്നത്
നിരവധി പുരസ്കാരങ്ങൾക്കർഹമായ 'മിന്നാമിനുങ്ങ്' എന്ന ചിത്രത്തിനു ശേഷം അനിൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'ഇതുവരെ' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഇടുക്കി മറയൂരിൽ ആണ് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച്ച കാന്തല്ലൂരിലാണ് ചിത്രത്തിന്റെ ചിത്രീകരണമാരംഭിച്ചത്. കലാഭവൻ ഷാജോണ്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. ടൈറ്റസ് പീറ്റർ ആണ് ചിത്രം നിർമിക്കുന്നത്.
മണ്ണും പ്രകൃതിയും പ്രധാന പശ്ചാത്തലമാക്കി തികഞ്ഞ കുടുംബ ചിത്രമായാണ് ചിത്രം അവതരിപ്പിക്കുന്നത്. മെട്രോ നഗരമായ കൊച്ചിയിൽ നിന്നും ഒരു മലയോര മേഖലയിൽ എത്തിയ വിക്രമൻ നായർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കലാഭവൻ ഷാജോൺ അവതരിപ്പിക്കുന്നത്. വിജയകുമാർ, പ്രേം പ്രകാശ്, മനുരാജ് എന്നിവരും മറ്റു നിരവധി താരങ്ങളും ചിത്രത്തില്‍ അണി നിരക്കുന്നു. പീറ്റർ ടൈറ്റസ്, ദേവി സ്വാതി, ലതാ ദാസ്, ഷൈനി, ഡോക്ടർ അമർ, മുൻഷി രഞ്ജിത്ത്, സൂര്യ പണിക്കർ വൈക്കം, മധു പീരുമേട്, അൻസാരി ഈരാറ്റുപേട്ട, ഷെറിൻ സ്റ്റാൻലി, ഷിനി ചിറ്റൂർ, വിനോദ് കുമാർ, കിട്ടു ആഷിഖ്, ഷെറിൻ ഖാൻ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തും.
ഛായാഗ്രഹണം-സുനിൽ പ്രേം എൽ.എസ്. എഡിറ്റിംഗ്-കെ.ശ്രീനിവാസ്. കലാ സംവിധാനം-അർക്കൻ എസ്.കർമ്മ. മേക്കപ്പ്-ലാൽ കരമന. കോസ്റ്റ്യും ഡിസൈൻ-ഇന്ദ്രൻസ് ജയൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജിനി സുധാകരൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷെറിൻ സ്റ്റാൻലി. പ്രൊഡക്ഷൻ കൺട്രോളര്-പ്രതാപൻ കല്ലിയൂർ. പി.ആര്.ഒ-വാഴൂര്‍ ജോസ്. മറയൂർ, ഈരാറ്റുപേട്ട, കൊച്ചി എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കും.