![Kalki 2898 AD Movie release date out Kalki 2898 AD Movie release date out](https://www.mediaoneonline.com/h-upload/2024/04/27/1421182-kalki.webp)
തീയറ്ററുകളെ വിറപ്പിക്കാൻ പ്രഭാസ് വീണ്ടും; 'കൽക്കി 2898 എഡി' റിലീസ് ഡേറ്റ് പുറത്ത്
![](/images/authorplaceholder.jpg?type=1&v=2)
പ്രഭാസിനെക്കൂടാതെ അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ജൂനിയർ എൻടിആർ, വിജയ് ദേവരക്കൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സയൻസ് ഫിക്ഷൻ ഫാന്റസി ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്.
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം 'കൽക്കി 2898 എഡി'യുടെ റിലീസ് തീയതി പുറത്ത്. ഈ വർഷം ജൂൺ 27-നാണ് ചിത്രം തീയറ്ററുകളിൽ എത്തുക എന്ന് നിർമാതാക്കളായ വൈജയന്തി മൂവീസ് ട്വിറ്റർ വഴി അറിയിച്ചു. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ് കൽക്കി. വമ്പൻ ബജറ്റിൽ വിവിധ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.
പ്രഭാസിനെക്കൂടാതെ അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ജൂനിയർ എൻടിആർ, വിജയ് ദേവരക്കൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സയൻസ് ഫിക്ഷൻ ഫാന്റസി ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്താണ് ‘കൽക്കി 2898 എഡി’ നിർമിക്കുന്നത്. പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷനാണ് ‘കൽക്കി 2898 എഡി’ എന്നാണ് റിപ്പോർട്ട്.
തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയ സന്തോഷ് നാരായണനാണ് ‘കൽക്കി 2898 എഡി’യുടെയും പാട്ടുകൾ ഒരുക്കുക. സാൻ ഡീഗോ കോമിക്-കോണിൽ കഴിഞ്ഞ വർഷം നടന്ന തകർപ്പൻ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച ഈ ചിത്രം വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്.