Entertainment
വിക്രം കോമ്പോ ഒരിക്കൽകൂടി; കമൽഹാസനും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടൻ
Entertainment

'വിക്രം കോമ്പോ ഒരിക്കൽകൂടി'; കമൽഹാസനും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

Web Desk
|
17 Nov 2022 5:16 AM GMT

സിനിമയുടെ ചിത്രീകരണം 2023 ന്റെ തുടക്കത്തോടെ ആരംഭിക്കും

വിക്രത്തിന്റെ വമ്പൻ വിജയത്തോടെ നടൻ കമൽഹാസൻ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം തമിഴ് ചലച്ചിത്ര വ്യവസായത്തിലെയും കമൽഹാസന്റെയും കരിയറിലെയും ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയിരുന്നു. അദ്ദേഹത്തിന്റെ 233 ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകൻ എച്ച്.വിനോദാണ് എന്ന വാർത്ത അടുത്തിടെയാണ് പുറത്ത് വന്നത്.

ഇക്കാര്യം നിർമ്മാതാവ് ഉദയനിധി സ്റ്റാലിൻ സ്ഥിരീകരിച്ചു കഴിഞ്ഞു. അടുത്തിടെ നടന്ന ഒരുപരിപാടിയിലാണ് ഉദയനിധി സ്റ്റാലിൻ ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയുടെ ചിത്രീകരണം 2023 ന്റെ തുടക്കത്തോടെ ആരംഭിക്കും.എന്നാൽ ഉദയനിധി ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ ഭാഗമല്ല. KH 233 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ച് ഉടൻ നടക്കുമെന്നാണ് വിവരം.

എന്നാൽ സിനിമയുടെ മറ്റൊരു വിശേഷമാണ് ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുന്നത്. കമൽഹാസനൊപ്പം ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത് മക്കൾസെൽവൻ വിജയ് സേതുപതിയാണെന്നതാണ് ആ വാർത്ത. ഇക്കാര്യം അണിയറപ്രവർത്തകർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കമൽഹാസന്റെയും വിജയ് സേതുപതിയുടെയും ആരാധകർ ആവേശത്തിലാണ്. വിക്രം സിനിമയിലും വിജയ് സേതുപതി സുപ്രധാന വേഷത്തിലെത്തിയിരുന്നു. വിക്രത്തിന്റെ രണ്ടാം ഭാഗത്തിലും വിജയ് സേതുപതിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്. 2024 ലായിരിക്കും വിക്രം രണ്ടാം ഭാഗമെത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.

KH 233 ന്‍റെ ചിത്രീകരണം 2023 ന്റെ തുടക്കത്തോടെ ആരംഭിക്കും. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസൻ തന്നെയാണ് ചിത്രം നിർമിക്കുന്നത്. എച്ച് വിനോദിന്റെ പ്രൊജക്റ്റ് പൊളിറ്റിക്കൽ ത്രില്ലറാണെന്നും ഒന്നോ രണ്ടോ ഷെഡ്യൂളുകളിലായി ചിത്രീകരിക്കുമെന്നും പിങ്ക് വില്ല റിപ്പോർട്ടുചെയ്യുന്നു .

Similar Posts