Entertainment
വാക്സിന്‍ സൗജന്യമാണ്, പിഎം കെയറിലേക്ക് സംഭാവന വേണം: ആഹ്വാനവുമായി കങ്കണ റണാവത്ത്
Entertainment

വാക്സിന്‍ സൗജന്യമാണ്, പിഎം കെയറിലേക്ക് സംഭാവന വേണം: ആഹ്വാനവുമായി കങ്കണ റണാവത്ത്

Web Desk
|
8 Jun 2021 4:41 AM GMT

രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ശക്തിപ്പെടുകയും സുപ്രീം കോടതി പോലും വിമര്‍ശനവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് പഴയ വാക്സിന്‍ നയത്തില്‍ മാറ്റവുമായി കേന്ദ്രം രംഗത്തെത്തിയത്

ജൂലൈ 21 മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കം പുതിയ വാക്സിന്‍ നയത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍, എല്ലാവര്‍ക്കും വാക്സിനെത്തിക്കുന്നതിന് ഏവരും പിഎം കെയറിലേക്ക് പണം നല്‍കണമെന്ന ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്.

'സംസ്ഥാനങ്ങളിൽ നിന്നും വാക്‌സിൻ ഡ്രൈവ് കേന്ദ്രം ഏറ്റെടുത്തു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി എല്ലാവർക്കും സൗജന്യ വാക്‌സിൻ പ്രഖ്യാപിച്ചു. എന്നാൽ ഇതിന് എത്രത്തോളം ചെലവ് വരുമെന്ന് നിങ്ങൾക്ക് അറിയാമോ? അത് നിങ്ങളുടെ സങ്കൽപ്പത്തിന് അപ്പുറമായിരിക്കും.അതുകൊണ്ട് വാക്സീൻ എടുത്തവർ 100, 200, 1000 രൂപ. നിങ്ങളെ കൊണ്ട് കഴിയുന്നത് പിഎം കെയറിലേക്ക് സംഭവാന നൽകണമെന്ന് ഞാൻ അപേക്ഷിക്കുന്നു.' കങ്കണ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ശക്തിപ്പെടുകയും സുപ്രീം കോടതി പോലും വിമര്‍ശനവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് പഴയ വാക്സിന്‍ നയത്തില്‍ മാറ്റവുമായി കേന്ദ്രം രംഗത്തെത്തിയത്. കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ സ്വന്തം നിലക്ക് വാക്‌സിന്‍ വാങ്ങി സൗജന്യമായി നല്‍കി വരികയായിരുന്നു. വാക്‌സിന്‍ വിതരണത്തിന് ഒരുമിച്ച് നില്‍ക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കത്തയക്കുകയും ചെയ്തിരുന്നു. 12 പ്രതിപക്ഷ പാര്‍ട്ടികള്‍ വാക്‌സിന്‍ നയം തിരുത്തണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.





Similar Posts