Entertainment
kangana ranaut yogi adityanath

കങ്കണ-യോഗി ആദിത്യനാഥ്

Entertainment

യോഗി ആദിത്യനാഥിനായി 'തേജസിന്‍റെ' പ്രത്യേക ഷോയുമായി കങ്കണ

Web Desk
|
31 Oct 2023 6:46 AM GMT

ചിത്രം ബോക്സോഫീസില്‍ പരാജയമാണെങ്കിലും സർവേശ് മേവാരയുടെ സംവിധാനത്തിലൊരുക്കിയ ചിത്രം കാണാന്‍ യോഗി താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു

ലഖ്‍നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനായി 'തേജസ്' സിനിമയുടെ പ്രത്യേക പ്രദര്‍ശനം നടത്തും. ലഖ്‌നൗവിലെ ലോക്ഭവൻ ഓഡിറ്റോറിയത്തിലാണ് സ്‌ക്രീനിംഗ് നടക്കുക. ചിത്രം ബോക്സോഫീസില്‍ പരാജയമാണെങ്കിലും സർവേശ് മേവാരയുടെ സംവിധാനത്തിലൊരുക്കിയ ചിത്രം കാണാന്‍ യോഗി താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു.

ഇന്നാണ് പ്രത്യേക പ്രദര്‍ശനം നടക്കുക. നായിക കങ്കണ റണൗട്ടും സിനിമ കാണാനുണ്ടാകും.ചൊവ്വാഴ്ച നടക്കുന്ന സ്‌ക്രീനിങ്ങിൽ 150 ഓളം സ്‌കൂൾ കുട്ടികൾ , വിരമിച്ച പ്രതിരോധ ഉദ്യോഗസ്ഥർ, ഡോക്ടർമാർ, അഭിഭാഷകർ, സംസ്ഥാന സർക്കാർ മന്ത്രിമാർ, ബി.ജെ.പി അംഗങ്ങൾ, സർക്കാർ ജീവനക്കാർ തുടങ്ങിയ പ്രത്യേക ക്ഷണിതാക്കളോടൊപ്പം ചേരുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിനിമ കാണുമെന്ന് സർക്കാർ വക്താവ് അറിയിച്ചു. എയര്‍ഫോഴ്സ് പൈലറ്റിന്‍റെ ജീവിതകഥയുമായി ഒക്ടോബര്‍ 27നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. 100 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന് തിയറ്ററില്‍ ആളെക്കൂട്ടാന്‍ സാധിച്ചില്ല. വെറും മൂന്നു കോടിയാണ് ഇതുവരെയുള്ള കലക്ഷന്‍. ഇതിനിടെ ആരാധകരോട് തേജസ് കാണണമെന്ന അഭ്യര്‍ഥനയുമായി കങ്കണ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ഇതിനെതിരെ നടന്‍ പ്രകാശ് രാജ് രംഗത്തെത്തുകയും ചെയ്തിരുന്നു.

“കോവിഡിന് മുമ്പുതന്നെ തിയറ്ററുകളിലേക്കുള്ള ഒഴുക്ക് ഗണ്യമായി കുറഞ്ഞിരുന്നു. കോവിഡിന് ശേഷം അതു കൂടി. സൗജന്യ ടിക്കറ്റുകളും ഓഫറുകളും നല്‍കിയിട്ടും പല തിയറ്ററുകളും അടച്ചുപൂട്ടി. തിയറ്ററുകളിൽ സിനിമകൾ കാണാനും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ആസ്വദിക്കാനും ആളുകളോട് അഭ്യർത്ഥിക്കുന്നു. അല്ലെങ്കിൽ അവർക്ക് (തിയറ്ററുകൾ) അതിജീവിക്കാൻ കഴിയില്ല.'' എന്നായിരുന്നു കങ്കണ പറഞ്ഞത്. ഇതിനെ പരിഹസിച്ചുകൊണ്ടായിരുന്നു പ്രകാശ് രാജിന്‍റെ ട്വീറ്റ്.'' ഇന്ത്യക്ക് 2014ല്‍ സ്വാതന്ത്ര്യം ലഭിച്ചതല്ലേയുള്ളൂ. ഒന്ന് കാത്തിരിക്കൂ, പതുക്കെ കേറി വരും,’ എന്നാണ് എക്‌സില്‍ പ്രകാശ് രാജ് കങ്കണക്ക് മറുപടി നല്‍കിയത്. 2014ലാണ് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചതെന്ന കങ്കണയുടെ തന്നെ പഴയ വാക്കുകള്‍ കടമെടുത്തായിരുന്നു നടന്‍റെ പരിഹാസം.

Similar Posts