കാന്താര 2 ടീസര്‍ കുതിക്കുന്നു; രണ്ടുദിവസം കൊണ്ട് കണ്ടത് 19 മില്യണ്‍ ആളുകള്‍
|ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരങ്ങന്ദൂർ നിർമ്മിച്ച ഈ രണ്ടാം ഭാഗം കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി, ഇംഗ്ലീഷ് എന്നിങ്ങനെ ഏഴ് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും
കന്നട ചിത്രം കാന്താര 2വിന്റെ ടീസർ യൂട്യൂബിൽ കുതിക്കുന്നു. രണ്ട് ദിവസംകൊണ്ട് ഏകദേശം രണ്ട് കോടിയോളം ആളുകളാണ് ടീസർ കണ്ടത്. തെന്നിന്ത്യൻ സിനിമാ മേഖലയിൽ തന്നെ തരംഗമുണ്ടാക്കിയ ചിത്രമായിരുന്നു കാന്താര. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രം പ്രായഭേഗമന്യേ ആസ്വാദകരെ സ്വന്തമാക്കിയിരുന്നു.
'കാന്താര: എ ലെജൻഡ് ചാപ്റ്റർ വൺ' എന്നാണ് പ്രീക്വലിന് നൽകിയിരിക്കുന്ന പേര്.ആദ്യ ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും രചനയും സംവിധാനവും നിർവഹിക്കുന്നത് ഋഷഭ് ഷെട്ടിയാണ്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരങ്ങന്ദൂർ നിർമ്മിച്ച ഈ രണ്ടാം ഭാഗം കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി, ഇംഗ്ലീഷ് എന്നിങ്ങനെ ഏഴ് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.
വലിയ പ്രീ റിലീസ് ഹൈപ്പുകളോ പ്രൊമോഷനുകളോ ഒന്നും തന്നെയില്ലാതെ വന്ന് ഗംഭീര വിജയം നേടിയ ചിത്രമാണ് 'കാന്താര'. കന്നഡയിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി എത്തിയിരുന്നു.
ഛായാഗ്രഹം അരവിന്ദ് എസ്. കശ്യപ്. സംഗീതം ബി. അജനീഷ് ലോക്‌നാഥ്. പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ലാൻ. അനിരുദ്ധ് മഹേഷ്, ഷാനിൽ ഗുരു എന്നിവരാണ് സഹ എഴുത്തുകാർ. ഒരു നാടോടിക്കഥയിൽ തുടങ്ങി കൃത്യമായ രാഷ്ട്രീയം പറഞ്ഞ കാന്താരയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകലോകം.