Entertainment
ഡല്‍ഹിയിലെ തിയറ്ററുകളില്‍ സിനിമാ പ്രദര്‍ശനം അനുവദിക്കണം; ആവശ്യവുമായി കരണ്‍ ജോഹര്‍
Entertainment

'ഡല്‍ഹിയിലെ തിയറ്ററുകളില്‍ സിനിമാ പ്രദര്‍ശനം അനുവദിക്കണം'; ആവശ്യവുമായി കരണ്‍ ജോഹര്‍

ijas
|
31 Dec 2021 2:01 PM GMT

ഡല്‍ഹി സര്‍ക്കാര്‍ തിയറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതോടെ ഷാഹിദ് കപ്പൂര്‍ നായകനായ ജേഴ്സി സിനിമയുടെ റിലീസ് തിയതി മാറ്റിവെച്ചിരുന്നു

ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ തിയറ്ററുകള്‍ അടച്ചിട്ടതിനെതിരെ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍. ഡല്‍ഹി സര്‍ക്കാര്‍ സിനിമാ പ്രദര്‍ശന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് കരണ്‍ ജോഹര്‍ ആവശ്യപ്പെട്ടു. മറ്റ് ക്രമീകരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സാമൂഹിക അകലം പാലിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ശുചിത്വ അന്തരീക്ഷം സിനിമാ ശാലകളില്‍ ഉറപ്പാക്കിയതായും സജ്ജീകരിച്ചതായും കരണ്‍ പറഞ്ഞു. ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഡെപ്യൂട്ടി സി.എം എന്നിവരെ ടാഗ് ചെയ്തു കൊണ്ടാണ് കരണ്‍ ട്വീറ്റ് ചെയ്തത്.

ഡല്‍ഹി സര്‍ക്കാര്‍ തിയറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതോടെ ഷാഹിദ് കപ്പൂര്‍ നായകനായ ജേഴ്സി സിനിമയുടെ റിലീസ് തിയതി മാറ്റിവെച്ചിരുന്നു. ഇന്നായിരുന്നു ചിത്രം ഡല്‍ഹിയില്‍ റിലീസ് ചെയ്യേണ്ടിയിരുന്നത്.

ഒമിക്രോണിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ വിവിധ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കൂള്‍, കോളേജ്, സ്വിമ്മിങ്ങ് പൂൾ, ജിം, തിയറ്റര്‍ എന്നിവ അടച്ചിടാനാണ് സര്‍ക്കാര്‍ തീരുമാനം. സ്വകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം ജോലിക്കാർ മാത്രമേ ഇനി ഹാജരാവാന്‍ പാടുള്ളൂ. മെട്രൊയിൽ 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കൂ. ഹോട്ടലുകളിൽ 50 ശതമാനം ആളുകള്‍ക്കേ പ്രവേശനം അനുവദിക്കൂ.

Summary-Karan Johar Urges Delhi Government to Allow Cinema Halls to Operate

Similar Posts