അതിനോട് ഞാന്‍ യോജിക്കുന്നില്ല; ബോളിവുഡ് ബഹിഷ്കരണ പ്രവണതക്കെതിരെ കരീന കപൂര്‍
|അത് സംഭവിക്കുകയാണെങ്കിൽ, ഞങ്ങൾ എങ്ങനെ നിങ്ങളെ രസിപ്പിക്കും
കൊല്‍ക്കൊത്ത: ബോളിവുഡ് സിനിമകള്‍ ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രവണതക്കെതിരെ പ്രതികരണവുമായി നടി കരീന കപൂര്‍. താന്‍ അതിനോട് യോജിക്കുന്നില്ലെന്ന് കൊല്‍ക്കൊത്തയില്‍ നടന്ന പരിപാടിയില്‍ നടി വ്യക്തമാക്കി.
"അത് സംഭവിക്കുകയാണെങ്കിൽ, ഞങ്ങൾ എങ്ങനെ നിങ്ങളെ രസിപ്പിക്കും, നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് എങ്ങനെ സന്തോഷവും ആസ്വാദനവും ഉണ്ടാകും, അത് എല്ലാവർക്കും ആവശ്യമാണെന്ന് ഞാൻ കരുതുന്നു. സിനിമകൾ ഇല്ലെങ്കിൽ വിനോദത്തിന്‍റെ കാര്യം എന്താകും? കരീന പറഞ്ഞു. പഠാന്‍ ബഹിഷ്കരണ ആഹ്വാനങ്ങള്‍ക്കിടെയാണ് താരത്തിന്‍റെ പ്രതികരണം. പഠാനിലെ 'ബേഷറം റാങ്' എന്ന ഗാനം പുറത്തുവന്നതിനു പിന്നാലെയായിരുന്നു സിനിമ വിവാദങ്ങളില്‍ ഇടംപിടിച്ചത്. . ഗാനരംഗത്തില്‍ ദീപിക അണിഞ്ഞ വസ്ത്രത്തിന്‍റെ നിറമാണ് വിമര്‍ശകരെ ചൊടിപ്പിച്ചത്. ചിത്രം ബഹിഷ്കരിക്കണമെന്ന് ആവശ്യമുയരുകയും താരങ്ങളുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു.ചിത്രം ജനുവരി 25നാണ് തിയറ്ററുകളിലെത്തുന്നത്.
നേരത്തെ കരീനയും ആമിര്‍ ഖാനും നായികാനായകന്‍മാരായ ലാല്‍ സിങ് ഛദ്ദ എന്ന ചിത്രത്തിനെതിരെയും ബഹിഷ്കരണ ആഹ്വാനം ഉയര്‍ന്നിരുന്നു. പികെ എന്ന സിനിമയുടെ റിലീസിന് ശേഷമാണ് ആമിറിനെതിരെ സൈബറാക്രമണം തുടങ്ങിയത്. ചിത്രം വിശ്വാസികളെ വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം. ഒരു അഭിമുഖത്തിനിടെ ആമിര്‍ നടത്തി പ്രസ്താവനയും ശ്രദ്ധിക്കപ്പെട്ടു. രാജ്യത്തെ ചില സംഭവവികാസങ്ങള്‍ കാരണം സുരക്ഷിതത്വം തോന്നുന്നില്ലെന്ന് ഭാര്യ കിരണ്‍ റാവു പറഞ്ഞെന്ന പ്രസ്താവനയെ ചൊല്ലിയായിരുന്നു വിവാദം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആമിറിന്‍റെ സിനിമകള്‍ ബഹിഷ്കരിക്കണമെന്ന ക്യാമ്പെയിന്‍ സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയത്.
"അവർ ഈ സിനിമ ബഹിഷ്‌കരിക്കരുത് എന്നതാണ് വസ്തുത, ഇത് വളരെ മനോഹരമായ ഒരു ചിത്രമാണ്. ആളുകൾ എന്നെയും ആമിറിനെയും സ്‌ക്രീനിൽ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ' ഞാൻ ഇത്രയും കാലം കാത്തിരുന്നു. അതിനാൽ ദയവായി ഈ സിനിമ ബഹിഷ്‌കരിക്കരുത്, കാരണം ഇത് യഥാർത്ഥത്തിൽ നല്ല സിനിമ ബഹിഷ്‌കരിക്കുന്നത് പോലെയാണ്." എന്നായിരുന്നു കരീനയുടെ പ്രതികരണം.