Entertainment
kerala State Film Award case today in Supreme Court ,സംസ്ഥാന ചലച്ചിത്ര പുരസ്കാരം,ചലച്ചിത്ര പുരസ്കാരം റദ്ദാക്കണം,ലിജീഷ് മുല്ലേഴത്ത് ,ചലച്ചിത്ര അക്കാദമി, രഞ്ജിത്ത്,latest malayalam news
Entertainment

സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന ഹരജി ഇന്ന് സുപ്രീംകോടതിയിൽ

Web Desk
|
28 Aug 2023 1:15 AM GMT

ചലച്ചിത്ര അക്കാദമിയും രഞ്ജിത്തും സമർപ്പിച്ച തടസവാദ ഹരജിയും കോടതി പരിഗണിക്കും

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പുരസ്കാര പ്രഖ്യാപനത്തിനെതിരെ 'ആകാശത്തിനു താഴെ' എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് ആണ് കോടതിയെ സമീപിച്ചത്.

നിഷ്പക്ഷമായല്ല പുരസ്കാരം നിർണയം നടന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് ലിജീഷ് മുല്ലേഴത്ത് ഹരജി സമർപ്പിച്ചത്. ഇതിനെതിരെ ചലച്ചിത്ര അക്കാദമിയും രഞ്ജിത്തും സമർപ്പിച്ച തടസവാദ ഹരജിയും കോടതി ഇന്ന് പരിഗണിക്കും. പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന ഹരജിയിൽ തങ്ങളുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുത് എന്നാണ് തടസവാദ ഹരജിയിലെ ആവശ്യം.

പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലിജീഷ് മുല്ലേഴത്ത് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളിയിരുന്നു.

Similar Posts