Entertainment
kanal kannan

കനല്‍ കണ്ണന്‍

Entertainment

മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; തമിഴ് സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍

Web Desk
|
11 July 2023 5:40 AM GMT

ഒരു പാസ്റ്റർ യുവതിക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനാണ് കനലിനെ അറസ്റ്റ് ചെയ്തതെന്ന് തമിഴ്‌നാട് പൊലീസ്

നാഗര്‍കോവില്‍: തമിഴിലെ സ്റ്റണ്ട് മാസ്റ്ററും നടനുമായ കനൽ കണ്ണന്‍ അറസ്റ്റില്‍. തിങ്കളാഴ്ച പുലർച്ചെ നാഗർകോവിലിൽ വച്ചാണ് സൈബർ ക്രൈം പൊലീസ് കണ്ണനെ അറസ്റ്റ് ചെയ്തത്. ഒരു പാസ്റ്റർ യുവതിക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനാണ് കനലിനെ അറസ്റ്റ് ചെയ്തതെന്ന് തമിഴ്‌നാട് പൊലീസ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

കന്യാകുമാരിയിലെ ഡി.എം.കെ നേതാവ് ഓസ്റ്റിന്‍ ബെന്നറ്റിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വീഡിയോ ക്രിസ്ത്യന്‍ മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുന്നതുമാണെന്നാണ് പരാതി. ജൂണ്‍ 18നാണ് കണ്ണന്‍ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. "ഇതാണ് വൈദേശിക മത സംസ്കാരത്തിന്റെ യഥാർത്ഥ അവസ്ഥ???!!!! മതം മാറിയ ഹിന്ദുക്കളെ ചിന്തിക്കൂ!!!! മാനസാന്തരപ്പെടൂ!!!"എന്നായിരുന്നു ട്വീറ്റ്. ഇത് വലിയ വിമര്‍ശത്തിനു കാരണമായി. ഇതേ തുടർന്ന് കന്യാകുമാരി ജില്ലയിലെ തിട്ടുവിളയിൽ നിന്നുള്ള ഡിഎംകെ ഐടി വിഭാഗം അംഗമായ ഓസ്റ്റിൻ ബെന്നറ്റ് കനൽ കണ്ണനെതിരെ നാഗർകോവിൽ ക്രൈംബ്രാഞ്ചിൽ പരാതി നൽകുകയായിരുന്നു.

അന്വേഷണത്തിന് ഹാജരാകാൻ കനൽ കണ്ണന് ക്രൈംബ്രാഞ്ച് പൊലീസ് നേരത്തെ സമൻസ് അയച്ചിരുന്നു.തുടർന്ന് സ്റ്റണ്ട് മാസ്റ്റർ രാവിലെ 10 മണിയോടെ നാഗർകോവിൽ സൈബർ ക്രൈം ബ്രാഞ്ച് പൊലീസ് സ്റ്റേഷനിൽ ഹാജരായി. അന്വേഷണത്തിനൊടുവിൽ സൈബർ ക്രൈം പോലീസ് കണ്ണനെ അറസ്റ്റ് ചെയ്യുകയും ജില്ലാ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു.

Similar Posts