Entertainment
ഡയറക്ട് റിലീസിന് ഇല്ല, മലയാളം, തമിഴ് സിനിമകള്‍ വാങ്ങാനില്ലെന്ന് പ്രമുഖ ഒ.ടി.ടി കമ്പനികള്‍, കാരണമിതാണ്...
Entertainment

ഡയറക്ട് റിലീസിന് ഇല്ല, മലയാളം, തമിഴ് സിനിമകള്‍ വാങ്ങാനില്ലെന്ന് പ്രമുഖ ഒ.ടി.ടി കമ്പനികള്‍, കാരണമിതാണ്...

ijas
|
8 Jun 2022 3:49 PM GMT

തിയറ്ററുകളില്‍ വിജയമാണെങ്കിലും പരാജയമാണെങ്കിലും ഒ.ടി.ടിയില്‍ എത്തും

ഡയറക്ട് ഒ.ടി.ടി റിലീസിന് ചെറിയ, ഇടത്തരം മലയാളം തമിഴ് സിനിമകള്‍ വാങ്ങുന്നത് നിര്‍ത്തിയതായി പ്രമുഖ ഒ.ടി.ടി കമ്പനികള്‍. സിനിമകള്‍ക്കായി നല്‍കേണ്ട വലിയ തുകയും കാഴ്ച്ചക്കാരുടെ എണ്ണ കുറവുമാണ് പുതിയ നടപടിക്ക് പിന്നിലെന്നാണ് ഫിലിം അനലിസ്റ്റായ ശ്രീധര്‍ പിള്ള അറിയിക്കുന്നത്.

നിക്ഷേപത്തിനുള്ള വരുമാനം ഉണ്ടാകുന്നില്ലെന്നും കാഴ്ചക്കാരുടെ എണ്ണത്തില്‍ ഇടിവ് വരുത്തുന്നതായും ശ്രീധര്‍ പിള്ള പറയുന്നു. എന്നാല്‍ തിയറ്റര്‍ റിലീസിന് ശേഷം ഇത്തരം ചിത്രങ്ങള്‍ ഒ.ടി.ടിയില്‍ സ്ട്രീം ചെയ്യുമെന്നും കമ്പനികള്‍ അറിയിക്കുന്നു. തിയറ്ററുകളില്‍ വിജയമാണെങ്കിലും പരാജയമാണെങ്കിലും ഒ.ടി.ടിയില്‍ എത്തും. വിജയപരാജയങ്ങള്‍ ആയിരിക്കും സിനിമയുടെ ഒ.ടി.ടി തുക നിശ്ചയിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ശ്രീധര്‍ പിള്ളയുടെ ട്വിറ്റര്‍ പോസ്റ്റ് ഇങ്ങനെ:

ചെറുതും ഇടത്തരവുമായ തമിഴ്,മലയാളം ചിത്രങ്ങളുടെ ഡയറക്ട് ഒ.ടി.ടി റിലീസ് പ്രധാന ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ നിര്‍ത്തലാക്കി. ഉയര്‍ന്ന വിലയാണ് കാരണം. നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം (കാഴ്ചകളുടെ എണ്ണം) ഉണ്ടാകുന്നില്ല. തിയറ്ററില്‍ റിലീസ് ചെയ്ത (ഹിറ്റ്/ഫ്‌ളോപ്പ്) സിനിമകള്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന.

Similar Posts