എനിക്ക് വേറൊരു കമ്പനിയിൽ ഇന്റർവ്യൂ ഉണ്ട്, ഇന്ന് എനിക്ക് അവധി തരണം; വൈറലായി ജീവനക്കാരന്റെ അവധി അപേക്ഷ
|എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം നൽകുന്ന കമ്പനിയുടെ ജോലി അന്തരീക്ഷത്തെയും ചിലർ അഭിനന്ദിക്കുന്നുണ്ട്.
ജോലി ചെയ്യുന്ന സ്ഥലങ്ങളിലും കുറഞ്ഞ പക്ഷം സ്കൂളുകളിലെങ്കിലും അവധിയെടുക്കുമ്പോൾ ലീവ് ലെറ്റർ അഥവാ അവധി അപേക്ഷ നൽകിയവരാണ് നമ്മൾ. അത്തരത്തിലൊരു ലീവ് അപേക്ഷിച്ചുകൊണ്ടുള്ള ഇ-മെയിലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
മറ്റൊരു കമ്പനിയിൽ തനിക്ക് ഇന്റർവ്യൂ ഉണ്ടായത് കൊണ്ട് അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അവധി അപേക്ഷയാണ് ഇപ്പോൾ െൈവറലായിരിക്കുന്നത്. സാഹിൽ എന്നയാൾ ട്വിറ്ററിലൂടെ പങ്കുവെച്ച അവധി അപേക്ഷയുടെ മലയാളം പരിഭാഷ ഇങ്ങനെ..
പ്രിയപ്പെട്ട സർ,
ശുഭദിനം ആശംസിക്കുന്നു. മറ്റൊരു കമ്പനിയുടെ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ എനിക്ക് ഇന്ന് ലീവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഞാൻ ഈ മെയിൽ അയക്കുന്നത്. ആയതിനാൽ എനിക്ക് അവധി അനുവദിച്ചു തരണം.
നിരവധി പേരാണ് ട്വീറ്റിന് താഴെ ജീവനക്കാരന്റെ സത്യസന്ധതയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം നൽകുന്ന കമ്പനിയുടെ ജോലി അന്തരീക്ഷത്തെയും ചിലർ അഭിനന്ദിക്കുന്നുണ്ട്.
തങ്ങൾക്ക് ലഭിച്ച വ്യത്യസ്തമായ ലീവ് അപേക്ഷകളും രാജിക്കത്തുകളും ചിലർ ട്രെൻഡിനൊപ്പം ചേർന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്.