രാമന്‍റെ പ്രണയകഥ ഉടന്‍: ലഫ്റ്റനന്‍റ് റാമിനെ പരിചയപ്പെടുത്തി ദുല്‍ഖര്‍
|കശ്മീരിന്‍റെ പശ്ചാത്തലത്തില്‍ പറയുന്ന മനോഹരമായ ഒരു പ്രണയ കഥയാണ് സിനിമ.
ഹനു രാഘവപ്പുഡിയുടെ സംവിധാനത്തിലുള്ള തെലുങ്കുചിത്രത്തിന്‍റെ ലൊക്കേഷനിലാണ് നടന്‍ ദുല്‍ഖര്‍ സല്‍മാനുള്ളത്. സിനിമയുടെ ചിത്രീകരണം തുടങ്ങിയതിന്‍റെ സൂചനയായി കശ്മീരില്‍ നിന്നുള്ള ഒരു ഫോട്ടോ കഴിഞ്ഞ ദിവസം താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ തന്‍റെ കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ് അദ്ദേഹം- ലഫ്റ്റനന്‍റ് റാം.
രാമനും പ്രണയത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ യുദ്ധവും ഇതിഹാസമാണ്. ഇനി ലെഫ്റ്റനന്‍റ് റാമിന്റെ പ്രണയകഥ ഉടന്‍ തന്നെ നിങ്ങള്‍ക്ക് കാണാമെന്ന് വീഡിയോ പങ്കുവെച്ച് കൊണ്ട് ദുല്‍ഖര്‍ കുറിച്ചു. രാമനവമി ദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്‍റെ ക്യാരക്ടര്‍ വീഡിയോ പുറത്ത് വിട്ടത്.
1964ലെ കഥയാണ് ചിത്രം പറയുന്നത്. കശ്മീരിന്‍റെ പശ്ചാത്തലത്തില്‍ പറയുന്ന മനോഹരമായ ഒരു പ്രണയ കഥയാണ് സിനിമ. തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരേ സമയം ചിത്രം റിലീസ് ചെയ്യും. മഹാനടി എന്ന ചിത്രത്തിന് ശേഷം വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രിയങ്ക ദത്ത് നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്.
Lord Ram and his battle for love is legendary 💌
Witness to see our Lieutenant Ram's love saga soon!
https://youtu.be/v694nxbvmtw
Hanu Raghavapudi | Swapna Cinema
Vyjayanthi Movies
#HappyRamNavami
Posted by Dulquer Salmaan on Tuesday, April 20, 2021