നടന് മാധവന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ പ്രസിഡന്റ്
|എഫ്ടിഐഐ ചെയർപേഴ്സണിന്റെ നേതൃത്വത്തിലുള്ള എഫ്ടിഐഐ സൊസൈറ്റിക്ക് 12 നോമിനികളുണ്ട്
പൂനെ: പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്ടിഐഐ) സൊസൈറ്റിയുടെ പ്രസിഡന്റും ഗവേണിംഗ് കൗൺസിൽ ചെയർപേഴ്സണുമായി നടൻ ആർ.മാധവനെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (എംഐബി) വെള്ളിയാഴ്ച നിയമിച്ചു.മുൻ പ്രസിഡന്റായ സംവിധായകന് ശേഖർ കപൂറിന്റെ കാലാവധി മാർച്ച് 3ന് അവസാനിച്ചിരുന്നു.
''എഫ്ടിഐഐ സൊസൈറ്റിയുടെ പ്രസിഡന്റായും ഗവേണിംഗ് കൗൺസിൽ ചെയർമാനായും ആർ.മാധവനെ നിയമിച്ചു. മന്ത്രാലയമാണ് തീരുമാനം ഔദ്യോഗികമായി ഞങ്ങളെ അറിയിച്ചത്'' എഫ്ടിഐഐ രജിസ്ട്രാർ സയ്യിദ് റബീഹാഷ്മി പറഞ്ഞു.എഫ്ടിഐഐ ചെയർപേഴ്സണിന്റെ നേതൃത്വത്തിലുള്ള എഫ്ടിഐഐ സൊസൈറ്റിക്ക് 12 നോമിനികളുണ്ട്, അവരിൽ എട്ട് പേർ ‘പേഴ്സൺസ് ഓഫ് എമിനൻസ്’ വിഭാഗത്തിൽ നാമനിർദേശം ചെയ്യപ്പെടുന്നു. നാല് പേർ എഫ്ടിഐഐ പൂർവ്വ വിദ്യാർഥികളാണ്.ഇൻസ്റ്റിറ്റ്യൂട്ട് ചെയർപേഴ്സണെ നിയമിക്കുമ്പോൾ സാധാരണയായി മന്ത്രാലയം അംഗങ്ങളെ നാമനിർദേശം ചെയ്യാറുണ്ട്. എന്നാൽ 2017 ഒക്ടോബറിൽ നടൻ അനുപം ഖേറിനെ നിയമിച്ചപ്പോൾ മാത്രമാണ് ഇതിനൊരു വ്യത്യാസമുണ്ടായത്. വിവാദങ്ങളുടെ തോഴനായ ഗജേന്ദ്ര ചൗഹാന് സ്ഥാനമൊഴിഞ്ഞ ശേഷമായിരുന്നു അനുപം ഖേര്‍ മേധാവി സ്ഥാനം ഏറ്റെടുത്തത്. തുടര്‍ന്ന് ഒരു വര്‍ഷത്തിനു ശേഷം താരം ചെയര്മാന് സ്ഥാനം ഒഴിയുകയായിരുന്നു.
തെന്നിന്ത്യക്കും ബോളിവുഡിനും ഏറെ പ്രിയപ്പെട്ട നടനാണ് മാധവന്. നടന്റെ ആദ്യ സംവിധാനം സംരംഭമായ 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' അടുത്തിടെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് നേടിയിരുന്നു.ചിത്രത്തില്‍ മാധവന് തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.