Entertainment
താൻ ആരെക്കുറിച്ചും ഒന്നും പറഞ്ഞ് ഞെട്ടിച്ചിട്ടില്ല: മാലാ പാർവതി
Entertainment

താൻ ആരെക്കുറിച്ചും ഒന്നും പറഞ്ഞ് ഞെട്ടിച്ചിട്ടില്ല: മാലാ പാർവതി

Web Desk
|
7 July 2022 6:52 AM GMT

"ജീവിക്കാനായി തമ്പ് നെയിൽ എഴുതുന്നവർ, അല്പം കൂടെ വിശ്വസിക്കുന്ന തമ്പ് നെയിൽ എഴുതണം"

വാർത്തകൾ സെൻസേഷണലൈസ് ചെയ്യാനുള്ള ഓൺലൈൻ മാധ്യമങ്ങളുടെ ശ്രമങ്ങൾക്കെതിരെ നടി മാലാ പാർവതി. പഴയൊരു അഭിമുഖത്തെ ആധാരമാക്കി ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്ത പങ്കുവച്ചാണ് നടിയുടെ പ്രതികരണം.

മലാ പാർവതിയുടെ കുറിപ്പ്

അച്ഛൻ മരിച്ചപ്പോൾ, ഞാൻ മരിച്ചു എന്ന് ചില ഓൺലൈൻ മീഡിയ എഴുതി. അത് എന്നെ മാത്രം ബാധിക്കുന്ന കാര്യമായിരുന്നു.

എന്നാൽ മറ്റൊരു ഓൺലൈൻ മീഡിയയിൽ മറ്റൊരു തമ്പ് നെയിൽ ശ്രദ്ധയിൽപ്പെട്ടു. ഒരു നടന് നേരെയും, " ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ" ഞാൻ നടത്തിയിട്ടില്ല. മോശമായി സ്പർശിച്ചാൽ എത്ര വേണമെങ്കിലും കിട്ടുമെന്ന് ഒരു നടനും പറഞ്ഞിട്ടില്ല. എൻ്റെ ഒരു ഇൻ്റർവ്യൂ ആസ്പദമാക്കിയാണ് വാർത്ത. എന്നാൽ പറയാൻ ഒരു മസാല തലക്കെട്ട് കൈയ്യിൽ കിട്ടിയതോടെ.. ഇൻ്റർവ്യൂ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു.

ഒരിക്കൽ കൂടി വ്യക്തമാക്കട്ടെ.. ഞാൻ ആരെക്കുറിച്ചും ഒന്നും പറഞ്ഞ്, ആരെയും ഞെട്ടിച്ചിട്ടില്ല. ജീവിക്കാനായി തമ്പ് നെയിൽ എഴുതുന്നവർ, അല്പം കൂടെ വിശ്വസിക്കുന്ന തമ്പ് നെയിൽ എഴുതണം.

Similar Posts