Entertainment

Entertainment
പൃഥ്വിരാജിന്റെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; ഉദ്യോഗസ്ഥര്‍ എത്തിയത് ലോക്കല്‍ പൊലീസിനെ അറിയിക്കാതെ

15 Dec 2022 2:21 PM GMT
നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ, ആൻറോ ജോസഫ് എന്നിവരുടെ വീടുകളിലും പരിശോധന
കൊച്ചി: നടനും നിർമാതാവുമായ പൃഥിരാജിന്റെ വീട്ടില്‍ റെയ്ഡ്. ഇന്‍കം ടാക്‌സ് വിഭാഗമാണ് പരിശോധന നടത്തിയത്. നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ, ആൻറോ ജോസഫ് എന്നിവരുടെ വീടുകളിലും ആദായ നികുതി വകുപ്പിന്റെ കേരള തമിഴ്നാട് ടീമുകള് പരിശോധന നടത്തി.
ആന്റണി പെരുമ്പാവൂരിന്റെ പെരുമ്പാവൂര്‍ പട്ടാലിലെ വീട്ടിലാണ് പരിശോധന നടത്തിയത്. രാവിലെ എട്ടിന് തുടങ്ങിയ പരിശോധന രാത്രിയാണ് അവസാനിച്ചത്. ആറ് ടാക്‌സി കാറുകളില്‍ എത്തിയ ഉദ്യോഗസ്ഥര്‍ ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെയാണ് പരിശോധനക്കെത്തിയത്. പരിശോധന സംബന്ധിച്ച വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കാനും ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഗേറ്റ് അടച്ചുപൂട്ടി പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കിയായിരുന്നു റെയ്ഡ്. പരിശോധ നടക്കുമ്പോള്‍ ആന്റണി വീട്ടിലുണ്ടായിരുന്നു.